NEWS

മാവേലിക്കും മലബാറിനും അധിക സ്ലീപ്പർ കോച്ച്; നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ


പാലക്കാട് ∙ ചെന്നൈ എഗ്‌മൂർ– മംഗളൂരു എക്സ്പ്രസിന് ഇരുദിശയിലേക്കും (16159– 16160) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ഇതോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി. ചെന്നൈയിൽനിന്നു പുറപ്പെടുന്ന ട്രെയിനിൽ ഇന്നുമുതലും മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഒന്നു മുതലും അധിക കോച്ച് ഉണ്ടാകും.‌∙ തിരുവനന്തപുരം സെൻട്രൽ– മംഗളൂരു മാവേലി എക്സ്പ്രസിന് ഇരുദിശയിലേക്കും (16603– 16604) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ആകെ സ്ലീപ്പർ കോച്ചുകൾ 10. മംഗളൂരുവിൽ‌ നിന്നു നാളെ പുറപ്പെടുന്ന ട്രെയിനിലും പിറ്റേന്നു മുതൽ തിരിച്ചുള്ള ട്രെയിനിലും അധിക കോച്ച് ഉണ്ടാകും.തിരുവനന്തപുരം നോർത്ത്– ലോകമാന്യതിലക് സ്പെഷൽ എക്സ്പ്രസ് (01464) 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.15ന് പുറപ്പെടും. ഈ ട്രെയിൻ ലോകമാന്യതിലക് സ്റ്റേഷനിൽ ഞായർ രാത്രി 11.55ന് എത്തും. പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ: ഷൊർണൂർ (ശനി രാത്രി 9.05), തിരൂർ (9.54), കോഴിക്കോട് (10.37), കണ്ണൂർ (ഞായർ പുലർച്ചെ 12.47), കാസർകോട് (02.08).


Fashion ⏭️

Back to top button