NEWS
കാത്തിരിപ്പിനൊടുവിൽ ആദ്യ ‘ബെസ്’ റെഡി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രതിവിധിയായി നടപ്പാക്കുന്ന ബെസ് (ബാറ്ററി എനർജി സ്‌റ്റോറേജ്) പദ്ധതിയിലെ ആദ്യത്തേത് പൂർത്തിയായി. കാസർകോട് മുള്ളേരിയയിലാണ് 15 മെഗാവാട്ട് വൈദ്യുതി ശേഖരിച്ച് രാത്രി പീക്ക് സമയം 4 മണിക്കൂർ വരെ വിതരണം ചെയ്യാവുന്ന സംവിധാനം പൂർത്തിയായത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി അനുമതി നൽകിയാൽ ഉടൻ പരീക്ഷണാർത്ഥം വൈദുതി കടത്തിവിട്ട് സ്‌റ്റോറേജ് പ്രക്രിയ ആരംഭിക്കും. കെ.എസ്.ഇബി സബ് സ്‌റ്റേഷനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് ബെസ് സജ്ജമാക്കിയത്. 70 കോടിയോളം രൂപയാണ് നിർമ്മാണ ചെലവ്. ഒപ്പേറ എനർജിക്കാണ് നിർമ്മാണ ചുമതല.
Read News ⏭️




