NEWS

വന്ദേഭാരത് കടന്നുപോകേണ്ട ട്രാക്കിൽ തീപിടിത്തം; തിരുവനന്തപുരം പേട്ടയിൽ ട്രെയിനുകൾ പിടിച്ചിട്ടു

പേട്ടയിലെ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം ഉണ്ടായപ്പോൾ

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം. പേട്ട ബാലനഗറിന് സമീപമാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ട്രാക്കിന് സമീപം നടന്നുപോയ ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാം ഇത്തരത്തിലുള്ള തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

റെയിൽ ട്രാക്കിന്റെ സമീപം 200 മീറ്ററോളം തീപിടിച്ചെന്നാണ് വിവരം. തീപിടിത്തത്തെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. അൽപസമയത്തിനകം വന്ദേഭാരത് ട്രെയിൻ കടന്നുപോകേണ്ട ട്രാക്കിന് സമീപമാണ് തീപിടിച്ചത്.

English Summary

A fire broke out near the railway track at Petta in Thiruvananthapuram, close to Balanagar. Fire and Rescue Services personnel reached the spot and began efforts to control the blaze. Around 200 metres of the area near the railway track reportedly caught fire. A discarded cigarette butt is suspected to have caused the fire.
RELATED TOPICS: PETTA RAILWAY FIRE, THIRUVANANTHAPURAM FIRE, RAILWAY TRACK FIRE, VANDE BHARAT, TRAIN SERVICES

Read News ⏭️

Back to top button