FASHION

ഒരു സ്‌പൂൺ തൈരുകൊണ്ട് മാജിക് ഫേസ്‌പാക്ക്; മുഖം കണ്ണാടി പോലെ തിളങ്ങാൻ പരീക്ഷിച്ച് നോക്കൂ

പ്രതീകാത്മക ചിത്രം

മുഖത്തും ശരീരത്തിലുമുണ്ടാകുന്ന പാടുകൾ, കുരുക്കൾ, കരിവാളിപ്പ് എന്നിവ ഭൂരിഭാഗംപേരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇത് മാറാനായി പലരും വിലകൂടിയ ക്രീമുകൾ ഉപയോഗിക്കുന്നുണ്ടാവും. ഇവ താൽക്കാലിക പരിഹാരം നൽകുമെങ്കിലും ചർമത്തിന് ഭാവിയിൽ ദോഷം ചെയ്യും. അതിനാൽ, ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പാക്ക് പരിചയപ്പെടാം. മുഖം മാത്രമല്ല, ശരീരം മുഴുവൻ തിളങ്ങാൻ ഇത് സഹായിക്കും. ഈ പാക്ക് തയ്യാറാക്കി ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഉരുളക്കിഴങ്ങ് – ചെറിയ കഷ്‌ണം

ബീറ്റ്‌റൂട്ട് – ചെറിയ കഷ്‌ണം

പാൽപ്പൊടി – 1 ടേബിൾസ്‌പൂൺ

തൈര് – 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും വേവിച്ച ശേഷം തണുക്കുമ്പോൾ അരച്ചെടുക്കുക. ഇതിലേക്ക് പാൽപ്പൊടി, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഫേസ്‌പാക്കിന്റെ രൂപത്തിലാക്കണം. 10 മിനിട്ട് ഫ്രിഡ്‌ജിൽ വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കുക. നന്നായി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. മുഖത്ത് മാത്രമല്ല ശരീരം മുഴുവൻ ഈ പാക്ക് പുരട്ടുന്നത് നല്ലതാണ്. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാൽ വളരെ നല്ല മാറ്റം ഉണ്ടാകുന്നത് കാണാം.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായി മാത്രമുള്ളതാണ്. ഇവിടെ പരാമർശിച്ചിരിക്കുന്ന വീട്ടിൽ തയ്യാറാക്കുന്ന സ്കിൻകെയർ പാക്ക് എല്ലാവർക്കും ഒരുപോലെ ഫലം നൽകണമെന്നില്ല. ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയ ഭാഗത്ത് പാച്ച് ടെസ്റ്റ് നടത്തുക. ചർമത്തിൽ അസ്വസ്ഥതയോ അലർജിയോ ഉണ്ടാകുകയാണെങ്കിൽ ഉപയോഗം നിർത്തുക. ഗുരുതരമോ തുടർച്ചയായതോ ആയ ചർമപ്രശ്‌നങ്ങൾക്ക് ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുക)

English Summary

A homemade face and body pack made with potato, beetroot, milk powder and yogurt is presented as a simple skincare option. The ingredients are blended into a paste, chilled briefly and applied to clean skin. The pack is suggested for use two to three times a week to help improve the appearance of dull or uneven skin.
RELATED TOPICS: POTATO BEETROOT FACE PACK, HOMEMADE FACE PACK, GLOWING SKIN, NATURAL SKINCARE, BEETROOT FACE PACK


Health ⏭️

Back to top button