NEWS

പ്രവാസികൾക്ക് ആശ്വാസമേകി ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ്; പരാതികളില്‍ വേഗത്തില്‍ നടപടി


മസ്‌കത്ത്∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി എത്തിയ ഇന്ത്യന്‍ പൗരന്മാര്‍ അംബാസഡര്‍ പ്രശാന്ത് പിസെയുമായി നേരിട്ട് ആശയവിനിമയം നടത്തി തങ്ങളുടെ പരാതികളും ആശങ്കകളും പങ്കുവച്ചു.പരിപാടിയില്‍ ലഭിച്ച ഓരോ പരാതിയിലും എംബസി സംഘം തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിഷയങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് പുരോഗമിക്കുന്നതായി എംബസി അറിയിച്ചു. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് @Indemb_Muscat എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)


Fashion ⏭️

Back to top button