NEWS
റോഡ് പരിശോധനയ്ക്കെത്തിയപ്പോൾ വിഡിയോ എടുത്തു, തർക്കം; യുവാവിന്റെ മുഖത്തടിച്ച് മന്ത്രി– വിഡിയോ

ന്യൂഡൽഹി∙ പൊതു ഇടത്തിൽ വച്ച് തന്റെ വിഡിയോ റെക്കോർഡ് ചെയ്ത യുവാവിന്റെ മുഖത്തടിച്ച് ഡൽഹിയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി. മന്ത്രി പർവേഷ് വർമയാണ് വിഡിയോ എടുക്കാൻ ശ്രമിച്ച യുവാവിന്റെ മൊബൈൽ ഫോൺ തട്ടിമാറ്റുകയും മുഖത്തടിക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു. മുഖത്തടിച്ചതിന് പിന്നാലെ യുവാവ് മന്ത്രിയുമായി തർക്കത്തിലേർപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാർ ഇരുവരേയും പിടിച്ചുമാറ്റി. പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ ഒരു റോഡ് പരിശോധിക്കാൻ മന്ത്രി എത്തിയപ്പോഴാണ് സംഭവം. മന്ത്രിയും എഎപി നേതാവും തിലക് നഗർ എംഎൽഎയുമായ ജർനൈൽ സിങ്ങും തമ്മിൽ റോഡ് നിർമാണത്തിന്റെ ഗുണനിലാവരത്തെ പറ്റി അവിടെവച്ച് വാക്പോരിൽ ഏർപ്പെട്ടിരുന്നു. റോഡ് നിലവാരമില്ലാതെയാണ് നിർമിച്ചിരിക്കുന്നതെന്ന് പറഞ്ഞ് റോഡിന്റെ ടാര്‍ കൈകൾ കൊണ്ട് എംഎൽഎ ഇളക്കി മാറ്റിയിരുന്നു. സംഭവത്തിൽ മന്ത്രിക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്ന് സാഹിബ് സിങ് പറഞ്ഞു. ‘‘ആ സമയത്ത് ഞാൻ എംഎൽഎയുടെ പേജിൽ തത്സമയം വിഡിയോ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ലൈവ് സ്ട്രീം നിർത്തുന്നതിനായി പർവേഷ് വർമ എന്റെ കയ്യിൽനിന്ന് ഫോൺ തട്ടിപ്പറിക്കുകയും എന്റെ നേർക്ക് കൈ വീശുകയും എന്നെ തല്ലുകയും ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും എന്നെ തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
Fashion ⏭️




