NEWS
കുംഭമേളയ്ക്കായി റോഡിന്റെ വീതികൂട്ടണം; സ്വന്തം വീട് പൊളിച്ച് ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി– വിഡിയോ

ഭോപാൽ ∙ രണ്ടു വർഷങ്ങൾക്കു ശേഷം നടക്കുന്ന ഉജ്ജയിനിലെ കുംഭമേളയ്ക്കായി റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി സ്വന്തം വീട് പൊളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. ഉജ്ജയിനിലെ തന്റെ കുടുംബ വീടിന്റെ ഒരു ഭാഗമാണ് റോഡിനു വീതി കൂട്ടുന്നതിനായി മുഖ്യമന്ത്രി മോഹൻ യാദവ് പൊളിച്ചത്. കുംഭമേള നടക്കുന്ന ഭാഗത്തേക്കുള്ള റോഡിനു വീതികൂട്ടാനായി 272 വീടുകളാണ് പൊളിച്ചു മാറ്റേണ്ടത്. ഇതിന്റെ ഉദ്ഘാടനം സ്വന്തം വീട്ടിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2028 ലാണ് ഉജ്ജയിനിൽ കുംഭമേള നടക്കുന്നത്.കുംഭമേളയ്ക്ക് എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റോഡിനു വീതി കൂട്ടാൻ സർക്കാർ തീരുമാനിച്ചത്. വീതി കൂട്ടാൻ പൊളിക്കുന്ന 272 കെട്ടിടങ്ങളിൽ മുഖ്യമന്ത്രിയുടേയും സഹോദരിയുടെയും വീടുകൾ ഉൾപ്പെടുന്നു. മുഖ്യമന്ത്രിയുടെ വീടിന്റെ 2.90 മീറ്റർ ഭാഗമാണ് റോഡിനു വേണ്ടി പൊളിക്കുന്നത്. 1974 ൽ മോഹൻ യാദവിന്റെ മുത്തച്ഛനായ രാമചന്ദ്ര യാദവാണ് വീട് നിർമിച്ചത്.
Fashion ⏭️




