LIFESTYLE

ലുക്കിൽ വെറും ഫീച്ചർ ഫോൺ: പക്ഷെ യുപിഐ അടക്കം സ്മാർട്ട്ഫോണുകളെ വെല്ലുന്ന ഫീച്ചറുകൾ, നോക്കിയ 3210 തിരിച്ചെത്തുന്നു


നോക്കിയ 3210

ഒരുകാലത്ത് രാജ്യത്ത് ഭൂരിഭാഗം വീടുകളിലെയും സ്ഥിരസാന്നിദ്ധ്യമായിരുന്നു നോക്കിയ ഫോണുകൾ. എന്നാൽ സ്മാർട്ട്ഫോണുകളുടെ വരവോടെ നോക്കിയ ഫോണുകളുടെ പ്രതാപത്തിന് മങ്ങലേറ്റു. ഇപ്പോഴിതാ വിപണിയിലേയ്ക്ക് വീണ്ടും തിരിച്ചുവരികയാണ് നോക്കിയ. 1999ൽ ലോഞ്ച് ചെയ്ത നോക്കിയ 3210 എന്ന മോഡലാണ് വീണ്ടും അവതരിപ്പിക്കുന്നത്. 4,299 രൂപയാണ് വില.

ഫോർ ജി വോർട്ട് കണക്ടിവിറ്റിയുള്ള ഈ മോഡലിന്റെ നിർ‌മാണം എച്ച്എംഡി ഗ്ലോബലാണ്. ക്ലൗഡ് ആപ്ലിക്കേഷൻ സപ്പോർട്ട്, യുപിഐ ഡിജിറ്റൽ പേയ്മെന്റ് സംവിധാനവും ഈ ഫോണിലുണ്ട്. സ്മാർട്ട് ഫോണുകളിൽ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നവ‌ർക്കും നൊസ്റ്റാൾജിക് ഫീൽ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഫോണാണിത്.

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ, എൽഇഡി ഫ്ലാഷോടുകൂടിയ ടൂ മെഗാപിക്സൽ ക്യാമറ, ബ്ലൂടൂത്ത് 5.0, 1450 എംഎഎച്ച് ബാറ്ററി, എന്നീ ഫീച്ചറുകളും നോക്കിയ 3210ലുണ്ട്. യൂട്യൂബ്, യൂട്യൂബ് ഷോർട്ട്സ് എന്നിവയ്ക്കുള്ള ക്ലൗഡ് ആപ്പുകൾ, വയർലെസ് എഫ്എം റേഡിയോ, എംപി ത്രീ പ്ലെയർ, ഒപ്പം ക്ലാസിക് സ്നേക്ക് ഗെയിമും ഇതിൽ ലഭ്യമാണ്.

ഡിജിറ്റൽ ലോകത്തെ അമിതമായ ബഹളങ്ങളിൽ നിന്നും നോട്ടിഫിക്കേഷനുകളിൽ നിന്നും ചെറിയൊരു ഇടവേള ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ പറ്റിയ മികച്ച ഒരു സെക്കൻഡറി ഫോണാണിത്. സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതുവഴിയുണ്ടാകുന്ന മാനസിക സമ്മർദ്ദം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് താൽക്കാലിക പ്രതിവിധിയാകും ഇതെന്നാണ് വിലയിരുത്തൽ.

English Summary

Nokia is re-entering the market by relaunching its iconic Nokia 3210 model, originally from 1999, priced at Rs 4,299. Manufactured by HMD Global, the device features 4G VoLTE connectivity, UPI digital payments, and cloud app support for YouTube, alongside the classic Snake game. It targets users seeking a break from smartphone complexities or a nostalgic secondary device.


News ⏭️

Back to top button