NEWS

സൂപ്പർ എൽ നിനോ: ആറുമാസത്തിനിടെ ലോകത്ത് 4.51 ലക്ഷം മരണം; കേരളത്തിൽ 1680, ‘ഡെഡ്‌ലി’ ഫെബ്രുവരി വരുന്നു


ന്യൂയോർക്ക് ∙ സൂപ്പർ എൽ നിനോ പ്രതിഭാസം മൂലം അടുത്തവർഷം ഫെബ്രുവരി വരെയുള്ള 6 മാസ കാലയളവിൽ കേരളത്തിൽ 1,680 മരണങ്ങളുണ്ടാകാമെന്ന് കാലാവസ്ഥാ പ്രവചന സ്ഥാപനം ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ റിപ്പോർട്ട്. ഇക്കാലയളവിൽ ഇന്ത്യയിലാകെ 15,800 പേരും ലോകമാകെ 4.51 ലക്ഷം പേരും പ്രതിഭാസത്തിന്റെ ആഘാതത്താൽ മരണമടയാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പസിഫിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളിലെ ശരാശരി സമുദ്രോപരിതല താപനില 2 ഡിഗ്രി സെൽഷ്യസോ അതിലധികമോ ഉയരുന്ന അതിശക്തമായ എൽ നിനോ അവസ്ഥയാണ് സൂപ്പർ എൽ നിനോ. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, അതിശക്തമായ ചൂട്, കൃഷിനാശം തുടങ്ങിയവയ്ക്ക് കാരണമാകാം. മരണങ്ങൾക്കു വഴിവയ്ക്കുന്നത് ഈ അവസ്ഥകളാണ്.∙ മരണക്കണക്കിൽ മഹാരാഷ്ട്ര മുന്നിൽ


Fashion ⏭️

Back to top button