NEWS
‘ഇന്ത്യയിൽ അങ്ങേയറ്റം പ്രതികൂല സാഹചര്യം; എഴുത്തുകാരൻ അതിന്റെ സൃഷ്ടി: സാഹിത്യ അക്കാദമിയുടെ സ്വതന്ത്രസ്വഭാവം നിലനിർത്തും’

അക്കാദമികളുടെ സ്വതന്ത്ര സ്വഭാവം നിലനിർത്താൻ പരമാവധി ശ്രമിക്കുമെന്ന് സാഹിത്യ അക്കാദമി നിയുക്ത ചെയർമാൻ കൽപറ്റ നാരായണൻ. സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന കാലത്ത് അതിനെ അതിജീവിക്കുന്ന അസാധാരണ പ്രതിഭാശേഷി എഴുത്തുകാർ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി ചെയർമാനായുളള നിയോഗം അറിഞ്ഞ ശേഷം മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിൽ നിന്ന്:? സാഹിത്യ അക്കാദമിയെ ഒരു സ്വതന്ത്ര വിമർശന ഇടമായി നിലനിർത്താൻ എത്രത്തോളം സാധിക്കും?∙ വെല്ലുവിളികളുള്ള കാലത്താണ് ഒരു എഴുത്തുകാരന്റെ പ്രതിഭ അയാളെ സഹായിക്കുന്നത്. ഏത് എഴുത്തുകാരനും പ്രതികൂല സാഹചര്യങ്ങളുടെ കൂടി സൃഷ്ടിയാണ്. ഇന്ത്യയിൽ അങ്ങേയറ്റം പ്രതികൂലമായ സന്ദർഭമാണിത്. അത് അതിജീവിക്കണമെങ്കിൽ അസാധാരണമായ പ്രതിഭാ ശേഷി ഒരു എഴുത്തുകാരന് അനിവാര്യമാണ്. അതുകൊണ്ട് വ്യക്തിപരമായി പറഞ്ഞാൽ ഏറ്റവും അനുകൂലമായ എന്നാൽ പ്രതികൂലമായ ഒരു സാഹചര്യമാണ് ഇത് എന്നാണ് എന്റെ അഭിപ്രായം.
Fashion ⏭️




