NEWS

‘അമ്മേ ഇവർ എന്നെ കൊല്ലും’: ഹോംസ്റ്റേയിൽ 22കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ


ഗുവാഹട്ടി∙ അസമിൽ ഹോംസ്റ്റേയിൽ 22കാരി മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹട്ടി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർഥിയും ധാരാപുർ സ്വദേശിയുമായ നിമിഷ ഥാക്കുരിയ എന്ന പെൺകുട്ടിയാണ് ഗരാൽ നഗരത്തിലെ ഹോംസ്റ്റേയിൽവച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ നിമിഷയ്ക്കൊപ്പം ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ആസിഫ് അലിയാണ് (26) പിടിയിലായത്. നിമിഷ തൂങ്ങിമരിച്ചുവെന്നാണ് ആസിഫ് ആദ്യം പൊലീസിനോട് പറഞ്ഞതെങ്കിലും പൊലീസ് ഇത് വിശ്വസിച്ചില്ല.നിമിഷ, പുലർച്ചെയോടെ മാതാവിനെ ഫോണിൽ വിളിച്ച് ‘ഇവർ എന്നെ കൊല്ലും’ എന്നു പറഞ്ഞ് കരഞ്ഞതായി ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ആരോടോ എഴുന്നേൽക്കാൻ പറഞ്ഞ് ഒരാൾ ബഹളം വയ്ക്കുന്നത് കേട്ടതായി ഹോംസ്റ്റേയിലെ കെയർടേക്കറും മൊഴി നൽകി.രാത്രി ഒരു പുരുഷൻ നിലവിളിക്കുന്ന ശബ്ദം കേട്ടെന്ന് ഹോംസ്റ്റേ കെയർടേക്കറായ ബിപുൽ ബൈലുങ്ങും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ‘ദാദാ എഴുന്നേൽക്കൂ’ എന്ന് ആരോ നിലവിളിക്കുന്നത് കേട്ടതായി ബിപുൽ പറഞ്ഞു. ഇതു കേട്ട് ചെന്നപ്പോഴാണ് ഒരു ആൺകുട്ടി നിലത്തു വീണുകിടക്കുന്ന പെൺകുട്ടിയെ താങ്ങിപ്പിടിച്ച് ഇരിക്കുന്നത് കണ്ടത്. ഇതോടെ ഹോംസ്റ്റേ ഉടമയെ വിവരമറിയിച്ചു. ഇവർ വന്നാണ് ആംബുലൻസ് വിളിച്ച് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.’–ബിപുൽ പറഞ്ഞു.


Fashion ⏭️

Back to top button