NEWS

ബ്ലൂ ഇക്കോണമിയിൽ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ


കൊല്ലം∙ വലിയ തീരദേശവും കായലുകളുമുള്ള കേരളത്തിന് ബ്ലൂ ഇക്കോണമിയിൽ വലിയ സാധ്യതയുണ്ടെന്നും മത്സ്യോത്പാദനം, സംസ്കരണം, പാക്കേജിങ്, ബ്രാൻ‍‍ഡിങ്, കയറ്റുമതി തുടങ്ങിയ മേഖലകളിൽ സഹകരണരംഗത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി അമിത് ഷാ. നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്) സഹകരണത്തിലൂടെ സമൃദ്ധി എന്ന സന്ദേശവുമായി കൊല്ലം പവിത്രം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വനിതാ ശാക്തീകരണത്തിന് ദിശ പകരുന്ന വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ വ്യവസ്ഥാപിതമായ സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും. 23000ൽ അധികം സഹകരണപ്രസ്ഥാനങ്ങൾ നല്ല നിലയിൽ പ്രവൃത്തിക്കുന്ന സംസ്ഥാനമാണ് കേരളം. സഹകരണമേഖലയുടെ ഉന്നമനത്തിന് എല്ലാവിധ സഹകരണങ്ങളും നൽകാൻ കേന്ദ്രം തയ്യാറാണെന്നും കേരളത്തിന്റെ സഹകരണമന്ത്രി ഡൽഹിയിലെത്തി ഈ വിഷയത്തിൽ ചർച്ച നടത്തണമെന്നും അമിത് ഷാ പറഞ്ഞു. കിലോയ്ക്ക് 35 രൂപ നിരക്കിൽ സബ്സിഡിയോടെ  സവാള ലഭ്യമാക്കുന്ന എൻസിസിഎഫ്, നാഫെഡ് മൊബൈൽ വാനുകളുടെ ഫ്ലാഗ് ഓഫ്,  എൻസിസിഎഫ് ജനറൽ ഉത്പന്നങ്ങളുടെ ഉദ്‌ഘാടനം, വനിതം ഷീ മാർട്ട് ഷോപ്പുകളുടെ ഉദ്ഘാടനം,  ‘ഭാരത് ആട്ട’, ‘ഭാരത് ചാവൽ’ എന്നിവയുടെ ആദ്യ വിൽപന, നാഫെഡ് കല്യാൺ സ്കോളർഷിപ്പ് പദ്ധതി  ചെക്കുകളുടെ വിതരണം, ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായപയർവർഗ വിത്ത് കിറ്റുകളുടെ വിതരണം എന്നിവ ചടങ്ങിൽ മന്ത്രി അമിത് ഷാ നിർവഹിച്ചു. എൻസിസിഎഫിനെക്കുറിച്ചും വനിതാ ശ്രീ മാർട്ട് ഷോപ്പിനെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ചടങ്ങിൽ നടന്നു.


Fashion ⏭️

Back to top button