NEWS
ശരീരമാസകലം പരുക്ക്; സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ: ആശ്രമക്കെട്ടിടത്തിൽനിന്ന് വീണ് സന്യാസി മരിച്ചു

ന്യൂഡൽഹി∙ ഉത്തർ പ്രദേശിലെ വൃന്ദാവനിൽ ഗുരുകൃപ കുഞ്ച് ആശ്രമത്തിന്റെ കെട്ടിടത്തിൽനിന്ന് യുവസന്യാസി വീണു മരിച്ചു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് നാലുനിലക്കെട്ടിടത്തിൽനിന്ന് വീണു മരിച്ചത്. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ലോധിയുടെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതര പരുക്കേറ്റിരുന്നു. സ്വകാര്യഭാഗവും ഛേദിക്കപ്പെട്ട നിലയിലാണ്.കെട്ടിടത്തിൽനിന്ന് വീണ് പരുക്കേറ്റ നിലയിൽ ദീപക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പുലർച്ചെയാണ് വിവരം ലഭിച്ചതെന്ന് മഥുര പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കെട്ടിടത്തിന്റെ നാലാംനിലയിൽനിന്ന് ചാടി ദീപക് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Fashion ⏭️




