NEWS
പ്രേംകുമാർ കെഎസ്എഫ്ഡിസി തലപ്പത്തേക്ക്; കൽപറ്റ സാഹിത്യ അക്കാദമി ചെയർമാൻ, നയിക്കാൻ വേണുഗോപാലും രഞ്ജിത്തും

തിരുവനന്തപുരം∙ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്നു പടിയിറക്കിവിട്ട നടന്‍ പ്രേംകുമാറിനെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് യുഡിഎഫ് സര്‍ക്കാര്‍. ചലച്ചിത്ര അക്കാദമി തലപ്പത്തേക്കു നടന്‍ രവീന്ദ്രനെ പരിഗണിച്ചതിനു പിന്നാലെയാണ് പ്രേംകുമാറിനെ കെഎസ്എഫ്ഡിസി ചെയര്‍മാനായി നിയമിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപറ്റ നാരായണനെ സര്‍ക്കാര്‍ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി. ഗായകന്‍ ജി.വേണുഗോപാലിനെയാണ് സംഗീത, നാടക അക്കാദമി ചെയര്‍മാനായി നിയോഗിച്ചിരിക്കുന്നത്. ഹേമന്ത്കുമാറാണ് വൈസ് ചെയര്‍മാന്‍. എന്‍. വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
Fashion ⏭️




