NEWS

മൂന്ന് വര്‍ഷത്തെ പ്രവാസം, ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ‘ചേതനയറ്റ്’ നാട്ടിലേക്ക്; വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന് വിട ചൊല്ലി ഉറ്റവർ


ബുറൈദ∙ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ആലപ്പുഴ, കാർത്തികപ്പള്ളി, പുതുക്കുണ്ടം സ്വദേശി സുനിത് ഭവനം സുനിത്ത് സുധാകരൻ(39) ആണ് മരിച്ചത്. സെപ്റ്റംബർ 19 ന് ഹായിൽ നിന്നും നിന്നും ബുറൈദയിലേക്ക് തിരിച്ച് വരുന്ന വഴി ഐനുല്‍ ജുവയില്‍ വച്ചായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. ഗുരുതര പരുക്കേറ്റ സുനിത്തിനെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബ്രിട്ടിഷ് ചെഫ് എന്ന കമ്പനിയില്‍ മൂന്ന് വര്‍ഷമായി സെയില്‍സ്മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ അഞ്ചു സജീന്ദ്രന്‍, മകന്‍ ശിവാംശ് സുനിത്ത് (5) എന്നിവരടങ്ങുന്ന കുടുംബത്തെ മരണത്തെ തുടർന്ന് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമ,യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേക്കയച്ചിരുന്നു. സുധാകരന്‍( റിട്ട. മിലിട്ടറി), രോഹിണി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി. ഡോ.സുനിത.


Fashion ⏭️

Back to top button