BUSINESS

ഡേറ്റ സുരക്ഷ സുപ്രധാനം: മുഖ്യമന്ത്രി; സൈബർ ഷെൽറ്ററിന്റെ ഗ്ലോബൽ ഡെലിവറി സെന്റർ കൊച്ചിയിൽ


കൊച്ചി ∙ ഡേറ്റയുടെ സഹായത്തോടെ ഭരണനിർവഹണം പോലും നടക്കുന്ന ഇക്കാലത്ത് ഡേറ്റയുടെ സുരക്ഷയും സൈബർ ആക്രമണങ്ങളിൽ നിന്നു പ്രതിരോധവും സുപ്രധാനമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അതിനാൽ സൈബർ സുരക്ഷാ സംരംഭങ്ങൾ ഇനിയും ഉയർന്നു വരണം. ഇൻഫോപാർക്കിൽ സൈബർ ഷെൽറ്റർ എന്ന ആഗോള പ്രതിരോധ സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈബർ ഷെൽറ്റർ സ്ഥാപകനും സിഇഒയുമായ ഇല്യാസ് കൂളിയങ്കൽ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മുഹമ്മദ് ഷീഫർ, ഡയറക്ടർ ആഷിഖ് സജാദ്, ഐടി സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ഉമതോമസ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.


Travel ⏭️

Back to top button