HEALTH

കുട്ടികളിലെ അർബുദം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ, ഒരുക്കാം മുൻകരുതലുകൾ


കുട്ടികളിലെ അർബുദ ബോധവത്ക്കരണ മാസമായാണ് സെപ്റ്റംബർ ആചരിക്കപ്പെടുന്നത്. കുട്ടികളിലെ കാൻസർ ലക്ഷണങ്ങളെക്കുറിച്ച് രക്ഷിതാക്കളിൽ ശരിയായ അറിവും ജാഗ്രതയും വളർത്തേണ്ടത് പ്രധാനമാണ്. കാൻസർ എത്രയും പെട്ടന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാനായാൽ അത് രോഗപ്രതിരോധത്തിന് വലിയ സഹായം തന്നെയായി മാറാം. കുട്ടികൾ കളിക്കുമ്പോഴോ മറ്റോ വീഴുമ്പോഴുണ്ടാകുന്ന സാധാരണ പരിക്കുകളോ നിസ്സാര അസുഖങ്ങളോ ആയി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ചില ലക്ഷണങ്ങൾപോലും കുട്ടിക്കാലത്തെ കാൻസറിന്റെ ആദ്യസൂചനകളാകാം.കളിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ പരിക്കുകളും കാൻസറിന്റെ ആദ്യലക്ഷണങ്ങളും• കാരണമില്ലാത്ത ക്ഷീണം തളർച്ച: കളിച്ച് തളർന്ന് ഉറങ്ങുന്നത് സാധാരണമാണ്. എന്നാൽ ആവശ്യത്തിന് വിശ്രമവും ഭക്ഷണവും ലഭിച്ചിട്ടും കുട്ടി എപ്പോഴും തളർന്നിരിക്കുക, കളികളിൽ താത്പര്യം കാണിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.• വിട്ടുമാറാത്ത പനി, അണുബാധ: കളിസ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന രോഗാണുക്കൾ കാരണം ഇടയ്ക്കിടെ പനി വരാം. എന്നാൽ പ്രത്യേക കാരണങ്ങളില്ലാതെ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന പനിയോ ഇടയ്ക്കിടെയുണ്ടാകുന്ന ഗുരുതരമായ അണുബാധകളോ രക്താർബുദത്തിന്റെ (ലുക്കേമിയ) ലക്ഷണമാകാം.• അസാധാരണമായ തടിപ്പുകളും വീക്കങ്ങളും: വീഴുമ്പോൾ മുട്ടിലോ കൈകാലുകളിലോ ഉണ്ടാകുന്ന വീക്കം കുറച്ചു ദിവസങ്ങൾ കൊണ്ട് മാറേണ്ടതാണ്. എന്നാൽ വയറിലോ കഴുത്തിലോ കക്ഷത്തിലോ തുടകളിലോ കാണുന്ന, വേദനയില്ലാത്തതും മാറാതെ നിൽക്കുന്നതുമായ തടിപ്പുകൾ അപായസൂചനയാകാം.• ശരീരത്തിലെ നീർക്കെട്ടും അസ്ഥിവേദനയും: കളിക്കിടെയുള്ള ഓട്ടത്തിനിടയിൽ വീണുണ്ടാകുന്ന വേദനയല്ലാതെ, രാത്രികാലങ്ങളിൽ കുട്ടി അസ്ഥികളിലോ സന്ധികളിലോ കഠിനമായ വേദനയുണ്ടെന്ന് പരാതിപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടണം.


Cinema ⏭️

Back to top button