12 വർഷം കായ്ച്ചില്ല, വെട്ടിമാറ്റാൻ തീരുമാനിച്ചു, പിന്നാലെ മരത്തിലുണ്ടായത് ഒന്നും രണ്ടുമല്ല ആയിരത്തിലധികം ഓറഞ്ച്

ഓറഞ്ച്
പാലാ: വെട്ടിമാറ്റാൻ തീരുമാനിച്ചിരുന്ന ഓറഞ്ച് മരത്തിൽ അപ്രതീക്ഷിതമായി നൂറുകണക്കിന് കായ്കൾ നിറഞ്ഞത് അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര പാദുവ കൂർക്കമറ്റത്ത് ആനന്ദം നിറയ്ക്കുകയാണ്. റിട്ട. അധ്യാപകനും സമ്മിശ്ര കർഷകനുമായ ജോർജ് ജോസഫിന്റെ പുരയിടത്തിലെ ഇരുപത് വർഷം പഴക്കമുള്ള ഓറഞ്ച് മരമാണ് നിറെയ കായിച്ചത്.
ഭാര്യ റജി ജോർജ്ജ് വാങ്ങിയ ഓറഞ്ചിന്റെ വിത്ത് കിളിർത്തപ്പോൾ തൈയ്യാക്കി പറിച്ചുനടുകയായിരുന്നു. തുടക്കത്തിൽ കുറച്ച് കായ്കൾ ലഭിച്ചു. അതാനാകട്ടെ കയ്പ്പും. 2013ൽ നല്ല വിളവ് ലഭിച്ചെങ്കിലും പിന്നീട് പന്ത്രണ്ട് വർഷം കായ്ച്ചില്ല. പിന്നാലെ വെട്ടിമാറ്റാൻ തീരുമാനം. അവസാനശ്രമം എന്ന നിലയിൽ മരത്തിന്റെ ചുവട്ടിൽ ഉപ്പും കുമ്മായവും ആട്ടിൻചാണകവും വളവും വിതറി. ഇതോടെ മരം നിറയെ പൂക്കളും കായ്കളും വന്നു. രണ്ടായിരത്തിലധികം കായ്കൾ ഉണ്ടായതിൽ ആയിരത്തിലധികം ഓറഞ്ച് ഇപ്പോഴും മരത്തിലുണ്ട്. മധുരമുള്ള ഓറഞ്ചുകൾ നാട്ടുകാർക്കും സന്ദർശകർക്കും സമ്മാനിക്കുകയാണ് ജോർജ് ജോസഫ്.
English Summary
An orange tree that was once slated to be cut down has unexpectedly blossomed with hundreds of fruits, bringing joy to residents of Padua Koorkamattam in Mattakkara, Aalakkunnam panchayat.
News ⏭️




