SPORTS

‘ടോസ് ഇടും മുൻപേ വിവരം ചോർത്തും, ഒരു കളിക്ക് 60 ലക്ഷം, ആകെ 3 കോടി’: സിഎസ്കെയെ പിടിച്ചുകുലുക്കി വീണ്ടും ഒത്തുകളി ആരോപണം


ന്യൂഡൽഹി/ചെന്നൈ ∙ കഴിഞ്ഞ മാസം സമാപിച്ച ഡൽഹി പ്രീമിയർ ലീഗിനിടെ (ഡിപിഎൽ) ഒത്തുകളിക്കായി തന്നെ സമീപിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് സെൻട്രൽ ഡൽഹി കിങ്സ് വിക്കറ്റ് കീപ്പർ ബാറ്റർ വാൻഷ് ബേദി. ചെന്നൈ സൂപ്പർ കിങ്സ് താരവുമായി ബന്ധപ്പെട്ട ഒത്തുകളി ആരോപണങ്ങളുമായി തന്നെ ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ ബേദി നിഷേധിച്ചു. സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പ്രചരിക്കുന്ന ഇത്തരം വാർത്തകൾ വ്യാജവും അപകീർത്തികരവുമാണെന്ന് താരം പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തി താനല്ലെന്നും ഒത്തുകളിയിലോ അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും ബേദി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.ഡൽഹി ക്രിക്കറ്റുമായി ദീർഘകാലമായി ബന്ധമുള്ള ബേദി, മുൻപ് ഡിപിഎലിൽ ‘പുരാനി ദില്ലി 6’ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2025 സീസണിന് മുന്നോടിയായുള്ള ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് താരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് വാൻഷ് ബേദിക്ക് ഒത്തുകളി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നത്.വീണ്ടും ഒത്തുകളി വിവാദം‘തെഹൽക’ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നത്. നാഗാലാൻഡിനു വേണ്ടി കളിച്ചിട്ടുള്ള മുൻ രഞ്ജി ട്രോഫി താരം രചിത് ഭാട്ടിയ ഒരു ബുക്ക് മേക്കറോട് (പന്തയക്കാരൻ) സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2025 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ടോസിന് മുൻപ് തന്നെ ടീമിന്റെ പ്ലേയിങ് ഇലവൻ വിവരങ്ങൾ താൻ ചോർത്തി നൽകിയിരുന്നു എന്നാണ് ഭാട്ടിയ അവകാശപ്പെടുന്നത്. ലണ്ടനിലുള്ള ബുക്ക് മേക്കർമാർക്ക് സ്നാപ്ചാറ്റ് വഴിയാണ് ഈ രഹസ്യ വിവരങ്ങൾ കൈമാറിയത്.


Auto ⏭️

Back to top button