NEWS

‘മുഖ്യമന്ത്രിക്ക് ബോര്‍ഡിനോടു വിയോജിപ്പില്ല, സഹകരണം വാഗ്ദാനം ചെയ്തു; സീസണ്‍ ഭംഗിയായി നടപ്പാക്കും’


തിരുവനന്തപുരം∙ ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ചു വിശദമായി മുഖ്യമന്ത്രി വി.ഡി.സതീശനെ അറിയിച്ചുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കെ.ജയകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ നടപടികളില്‍ മന്ത്രി കെ.മുരളീധരന്‍ കടുത്ത അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെയാണ് കെ.ജയകുമാര്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്. മുഖ്യമന്ത്രിക്ക് ബോര്‍ഡിനോടു വിയോജിപ്പില്ലെന്നു ജയകുമാര്‍ പറഞ്ഞു. സര്‍ക്കാരും ബോര്‍ഡും ഒരുമിച്ച് മണ്ഡല, മകരവിളക്ക് സീസണ്‍ ഭംഗിയായി നടപ്പാക്കും. എല്ലാ സഹകരണവും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിച്ച് മുന്നോട്ടുപോകും. 


Fashion ⏭️

Back to top button