NEWS
കോഴിക്കോട് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

കോഴിക്കോട് ∙ കുന്നമംഗലം ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് പൂർണമായി നിർത്താതെ മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. ആദ്യം ചില യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നോട്ടെടുത്തപ്പോഴാണ് വിദ്യാർഥിനിയും ആ സ്റ്റോപ്പിൽ ഇറങ്ങേണ്ടതുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബസ് വേഗം കുറച്ചെങ്കിലും പൂർണമായി നിർത്തിയില്ല. ഇതിനിടെ മുന്നിലുണ്ടായിരുന്ന ക്ലീനർ വിദ്യാർഥിനിയോട് പെട്ടെന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതായാണ് വിവരം.ബസ് പൂർണമായി നിർത്താതെ നീങ്ങുന്നതിനിടെ വിദ്യാർഥിനി പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. വീഴ്ചയ്ക്കിടെ ബസ്സിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റു. ആ സ്റ്റോപ്പിൽ ഇറങ്ങേണ്ട മുഴുവൻ യാത്രക്കാരും ഇറങ്ങിയെന്ന് ഉറപ്പാക്കാതെ വാഹനം മുന്നോട്ടെടുത്തതും, ബസ് പൂർണമായി നിർത്താതെ വിദ്യാർത്ഥിനിയോട് ഇറങ്ങാൻ ആവശ്യപ്പെട്ടതുമാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യമെന്നാണ് വിവരം. ബസ് ജീവനക്കാർ തമ്മിലുള്ള മത്സര ഓട്ടത്തിനിടെയാണ് സംഭവമുണ്ടായതെന്ന ആരോപണവും ഉയരുന്നുണ്ട്.
Fashion ⏭️




