NEWS

ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ: സനലിനെതിരെ ഉഷ


സംവിധായകൻ സനൽ കുമാർ ശശിധരൻ നടി മഞ്ജു വാരിയർക്കെതിരെ നടത്തുന്ന വിവാദ പരാമർശങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിലും രൂക്ഷവിമർശനവും കടുത്ത പ്രതിഷേധവുമായി നടി ഉഷ ഹസീന. സനൽ കുമാറിന്റെ പ്രവർത്തികൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താൽപ്പര്യങ്ങളുമുണ്ടെന്ന് ഉഷ ആരോപിക്കുന്നു. അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അപമാനിക്കാനും വേട്ടയാടാനും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അവർ, സ്വന്തം സംഘടനയിലെ ലൈഫ് അംഗമായിരുന്നിട്ടും ഈ വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ കാണിക്കുന്ന തികഞ്ഞ നിഷ്ക്രിയത്വത്തെയും മൗനത്തെയും ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു. മുൻപ് അതിജീവിതയുടെ വിഷയം വന്നപ്പോഴും, സംഘടനയിലെ മറ്റു ഭാരവാഹികൾക്കെതിരെ പരാതി ഉയർന്നപ്പോഴും കൈക്കൊണ്ട നിലപാടുകളെ പരാമർശിച്ച ഉഷ, സ്ത്രീപക്ഷ ഭരണ സമിതി എന്ന പേരിൽ പ്രവർത്തിക്കുന്ന ഭരണസമിതി എന്തുകൊണ്ട് അംഗങ്ങളായ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൂടെയുള്ള സഹപ്രവർത്തകയ്ക്ക് പരസ്യ പിന്തുണ നൽകാനും പ്രതികരിക്കാനും തയാറാകാത്ത ‘അമ്മ’യുടെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർത്തിയ അവർ, വിഷയത്തിൽ മുഖ്യമന്ത്രിയും പോലീസും അടിയന്തരമായി ഇടപെട്ട് ഇയാൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് ഉഷ ഹസീന തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.ഉഷ ഹസീനയുടെ വാക്കുകൾ:  ‘‘സംവിധായകൻ സനൽ കുമാർ ശശിധരൻ കുറെ വർഷങ്ങളായി നടി മഞ്ജു വാര്യരെ കരിവാരി തേച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നത് തുടങ്ങിയിട്ട്.  ആദ്യമൊക്കെ പോസ്റ്റ് എഴുതിയിരുന്ന ആൾ, ഇപ്പൊ സെക്രട്ടറിയേറ്റിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുകയാണ്.  ഇയാളുടെ പിന്നിൽ ആരോ ഉള്ളതുപോലെയാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഇയാൾക്ക് ആരോ പണം നൽകുന്നുണ്ട്, അത് മേടിച്ചു തന്നിട്ടാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ സംശയിക്കുന്നു. വെറുതെ ഇങ്ങനെ ഒരാൾ ഇറങ്ങി പുറപ്പെടില്ല.  അന്തസായി ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അവഹേളിക്കുക, മര്യാദയ്ക്ക് ജീവിക്കാൻ സമ്മതിക്കാതിരിക്കുക എന്നുള്ളത് തന്നെയാണ് ഇയാളുടെ ലക്ഷ്യം. പണ്ടൊക്കെ നമ്മൾ ഗൂഗിളിലോ സോഷ്യൽ മീഡിയയിലോ സെർച്ച് ചെയ്യുമ്പോഴത്തേക്ക് മഞ്ജു വാരിയർ എന്ന് അടിച്ചാൽ ലേഡി സൂപ്പർ സ്റ്റാർ എന്നും, തമിഴ് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നു, രജനികാന്തിന്റെയും മോഹൻലാലിന്റെയും കൂടെ അഭിനയിക്കുന്നു എന്നൊക്കെയാ വരുന്നത്. എന്നാൽ ഇപ്പൊ വരുന്നത് എന്താണ്? അവരുടെ പേരിൽ സനൽ കുമാർ ശശിധരൻ എന്നയാൾ സെക്രട്ടേറിയറ്റിന്റെ നടയിൽ പോയി കിടക്കുന്നു എന്നാണു വരുന്നത്.ഞാൻ നമ്മുടെ നടിമാരുടെ പെൺമക്കൾ ഗ്രൂപ്പിൽ ഒരു വോയിസ് ഇട്ടിട്ടുണ്ടായിരുന്നു. മഞ്ജു വാരിയർ തയാറാണെങ്കിൽ ഞങ്ങളെല്ലാവരും കൂടെ പോകാൻ തയാറാണ്. ‘അമ്മ’ സംഘടന ഒന്നും ചെയ്യാതെ നോക്കിയിരിക്കുകയാണ്. ഭരണപക്ഷം എവിടെ. അതിജീവിതയുടെ വിഷയം വന്നപ്പോഴത്തേക്കും ആണുങ്ങൾ ഭരിക്കുന്നത് കൊണ്ട് അവര്‍ കുറ്റാരോപിതന്റെ കൂടെ നിന്നു, ഇടപെട്ടില്ല എന്ന് പറഞ്ഞു. സ്ത്രീപക്ഷ കമ്മിറ്റി എന്നിട്ട് എന്താണ് ചെയ്യുന്നത്? ഒരു ഭാരവാഹിയായ അൻസിബയുടെ പേരിൽ ഒരു പരാതി വന്നപ്പോ കോടതി കേറി ഇറങ്ങുകയല്ലാതെ ഇവർക്ക് പരിഹാരം ഉണ്ടാക്കാൻ പറ്റുന്നില്ല. 


Fashion ⏭️

Back to top button