ഇരുണ്ട കൈകാലുകൾക്ക് ഇനി എന്നെന്നേക്കുമായി വിട; മൃദുത്വമുള്ളതാകാനും നിറം വയ്ക്കാനും ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

പ്രതീകാത്മക ചിത്രം
പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇരുണ്ടതും വരണ്ടതുമായ കൈകാലുകൾ. മുഖസൗന്ദര്യത്തിന് കൊടുക്കുന്ന പ്രാധാന്യം പലപ്പോഴും കൈകാലുകൾക്ക് കൊടുക്കാറില്ല. ഇത്തരത്തിൽ കൃത്യമായ പരിചരണം ഇല്ലാത്തതും വെയിൽ ഏൽക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ വലിയ ചെലവുകളൊന്നുമില്ലാതെ വീട്ടിലുള്ള ചില ചേരുവകൾ മാത്രം ഉപയോഗിച്ച് കൈകാലുകൾ മൃദുത്വമുള്ളതാക്കാനും നിറം വർദ്ധിപ്പിക്കാനും സാധിക്കും. ഇതിനായുള്ള ചില പൊടികൈകൾ പരിചയപ്പെടാം.
നാരങ്ങ മസാജും സ്ക്രബ്ബും
കൈകാലുകളുടെ ഇരുണ്ട നിറം മാറി ചർമ്മം വെളുക്കാനും സ്വാഭാവിക മൃദുത്വം നിലനിർത്താനും വളരെ ഫലപ്രഥമായ ഒരു പ്രകൃതിദത്ത മാർഗമാണ് നാരങ്ങ. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവ ചർമ്മത്തിലെ കറുത്ത പാടുകൾ മാറാൻ സഹായിക്കുന്നു. ഇതിനായി ആദ്യം ഒരു നാരങ്ങ മുറിച്ച് അതിന്റെ നീര് കൈകളിലും കാലുകളിലും നഖങ്ങളിലും നന്നായി തേച്ചുപിടിപ്പിക്കണം. അഞ്ചുമിനിറ്റെങ്കിലും ഇങ്ങനെ ചെയ്യണം.
നാരങ്ങകൊണ്ടുള്ള മസാജിന് ശേഷം അൽപ്പം ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൈകാലുകളിൽ മൂന്ന് മുതൽ നാല് മിനിറ്റ് വരെ നന്നായി സ്ക്രബ്ബ് ചെയ്യണം. ശേഷം ഒരു പാത്രത്തിലോ ബക്കറ്റിലോ ഇളം ചൂടുവെള്ളം ഒഴിച്ച് അതിൽ കൈകാലുകൾ അഞ്ചുമിനിറ്റ് മുക്കിവയ്ക്കണം. തുടർന്ന് ഇതേ ചൂടുവെള്ളത്തിൽ തന്നെ കൈകാലുകൾ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു ടവ്വൽ ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക. അവസാനമായി അൽപ്പം ഒലിവ് ഓയിൽ എടുത്ത് കൈകാലുകളിൽ നന്നായി തേച്ചുപിടിപ്പിക്കണം.
ഇത് തുടർച്ചയായി ചെയ്യുന്നത് വഴി കൈകാലുകളിലെ ഇരുണ്ട നിറം മാറി നല്ല മൃദുത്വമുള്ളതാകുന്നത് കാണാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ സോപ്പോ മറ്റ് കെമിക്കലുകളോ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
English Summary
A Malayalam news article details a home remedy for dark, dry hands and feet. It suggests a cost-effective natural process involving lemon massage, followed by a salt and coconut oil scrub. This routine, concluding with a warm water soak and olive oil application, aims to lighten skin tone and restore softness, utilizing natural ingredients like lemon’s Vitamin C.
RELATED TOPICS: BEAUTY TIPS, HANDS AND LEGS SKIN CARE, HANDS AND FOOT CARE TIPS, NATURAL SKIN CARE TIPS
Health ⏭️




