NEWS
വാദം പൊളിയുന്നു; വീട് ആന്റോയുടേത് തന്നെ, തെളിവായി കെഎസ്ഇബി ബിൽ; തെളിവ് നശിപ്പിക്കലിനും കേസ് വന്നേക്കും

കൽപറ്റ ∙ അളവിൽക്കവിഞ്ഞ മദ്യം കണ്ടെത്തിയ വാഴവറ്റയിലെ വീട് തന്റേതല്ലെന്ന പ്രതി ആന്റോ അഗസ്റ്റിന്റെ വാദം തെറ്റെന്നു തെളിയിക്കുന്ന രേഖ പുറത്ത്. വാഴവറ്റയിലെ മൂങ്ങനാനിയിൽ വീടിന്റെ വൈദ്യുതി കണക്ഷൻ ആന്റോ അഗസ്റ്റിന്റെ പേരിൽത്തന്നെയെന്നു തെളിയിക്കുന്ന കെഎസ്ഇബി ബിൽ മലയാള മനോരമയ്ക്കു ലഭിച്ചു.വാഴവറ്റ–കാരാപ്പുഴ റോഡരികിൽ കാരാപ്പുഴ റിസർവോയറിനോടു ചേർന്നുള്ള നാലുനിലക്കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷന്റെ കൺസ്യൂമർ നമ്പർ പ്രകാരം വീട്ടുടമ ആന്റോ അഗസ്റ്റിൻ തന്നെയാണ്. ഇക്കാര്യം കെഎസ്ഇബി ഉദ്യോഗസ്ഥർ എക്സൈസ് സംഘത്തോടു സ്ഥിരീകരിച്ചു. സെപ്റ്റംബർ ഒന്നിനുള്ള ബിൽ പ്രകാരം 21,464 രൂപ ആന്റോ അഗസ്റ്റിൻ കെഎസ്ഇബിയിൽ അടയ്ക്കാനുണ്ട്. ലോഡ് കൂടുതലായതിനാൽ മാസത്തിലൊരിക്കലാണ് ഈ വീടിനു കെഎസ്ഇബി വൈദ്യുതി ബിൽ അയയ്ക്കുക. തെളിവു നശിപ്പിക്കൽ: കേസ് വരും ∙ സ്വന്തം വീട്ടിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിഡി സ്റ്റോറേജ് എടുത്തുമാറ്റി തെളിവു നശിപ്പിച്ചതിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെതിരെ കേസ് വരും. കഴിഞ്ഞദിവസം വീട്ടിൽ നടത്തിയ പരിശോധനയിലാണു വീട്ടിലെ 22 ക്യാമറകളിൽ ദൃശ്യങ്ങളില്ലെന്നു ബോധ്യമായത്.
Fashion ⏭️




