NEWS

‘ഇതാണ് അവസ്ഥ, നിങ്ങൾക്ക് കാണാം’: റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിൽ എഴുന്നേറ്റ് നിന്ന് യാത്രക്കാർ- വിഡിയോ


ന്യൂഡൽഹി∙ റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളിൽ എഴുന്നേറ്റ് നിന്ന് യാത്രക്കാർ. എയർ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം. വിമാനത്തിലെ യാത്രക്കാരുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെ യാത്രക്കാരുടെ സുരക്ഷയേയും പെരുമാറ്റത്തെ കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്.  വിമാനത്തിൽനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ അമിതാവ് ദാസ് എന്ന യാത്രക്കാരനാണ് എക്സിൽ പങ്കുവച്ചത്. പ്രചരിക്കുന്ന വിഡിയോയിൽ വിമാനം റൺവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ നിരവധി യാത്രക്കാർ അതിനുള്ളിൽ എഴുന്നേറ്റ് നിൽക്കുന്നത് കാണാം. ‘‘യാത്രക്കാർ നിൽക്കുകയാണ്, പക്ഷേ വിമാനം നീങ്ങുന്നുണ്ട്. ഇതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അവസ്ഥ. നിങ്ങൾക്ക് കാണാം’’– അമിതാവ് വിഡിയോയിൽ പറഞ്ഞു.  അതേസമയം വിഡിയോ, യാത്രക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചയ്ക്കും തുടക്കമിട്ടു. വിമാനയാത്രയിൽ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെയും പൗരബോധം നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം പലരും ചൂണ്ടിക്കാട്ടി.  


Fashion ⏭️

Back to top button