NEWS
പൂജാ അവധി: ചെന്നൈയിൽ നിന്ന് സ്പെഷലില്ല; ട്രെയിനുകളിൽ വെയ്റ്റ് ലിസ്റ്റ് വരെ ഫുൾ

ചെന്നൈ ∙ പൂജാ അവധിക്ക് ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാതെ ദക്ഷിണ റെയിൽവേ. തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വെയ്റ്റ് ലിസ്റ്റ് പരമാവധി നിലയിലെത്തിയതോടെ നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോലും സാധ്യമല്ല. തമിഴ്നാട്ടിൽ ഇത്തവണ ആയുധ പൂജ ഒരു ദിവസം നേരത്തെ ആയതിനാൽ തുടർച്ചയായ 4 ദിവസമാണ് അവധി. ഇതിനൊപ്പം ഒന്നോ രണ്ടോ പ്രവൃത്തി ദിനം കൂടി ചേരുമ്പോൾ അവധി ദിനങ്ങൾ കൂടും. ഇതു കണക്കിലെടുത്ത് ഒട്ടേറെ പേരാണു നാട്ടിലേക്കു പോകാനൊരുങ്ങുന്നത്.എവിടെ സ്പെഷൽ ട്രെയിനുകൾ? നാട്ടിലേക്കു നേരത്തെ സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുമെന്ന മലയാളികളുടെ പ്രതീക്ഷകൾക്കു കനത്ത തിരിച്ചടിയാകുന്നു കാലതാമസം. ഒക്ടോബർ 20നാണു കേരളത്തിൽ മഹാനവമി. തമിഴ്നാട്ടിൽ 19നും. ഓണം സ്പെഷൽ ട്രെയിനുകൾ ഒന്നര മാസം മുൻപു പ്രഖ്യാപിച്ചിരുന്നതിനാൽ പൂജാ സ്പെഷലും നേരത്തെ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. 2 മാസം മുൻപ് ബുക്കിങ് ആരംഭിച്ചതിനു പിന്നാലെ അതിവേഗമാണു ടിക്കറ്റുകൾ വിറ്റഴിഞ്ഞത്.
Fashion ⏭️




