SPORTS

ജപ്പാനെതിരെ വൈഭവ് കളിക്കണം, പക്ഷേ സഞ്ജുവിനെ ഒഴിവാക്കരുത്: ‘വ്യത്യസ്ത’ നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം


ടോക്യോ∙ ചരിത്രത്തിലാദ്യമായി ക്രിക്കറ്റിൽ ജപ്പാനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കു മുന്നോടിയായി ജപ്പാനിലെ സനോയിൽവച്ചാണ് ഇന്ത്യ– ജപ്പാൻ ടീമുകൾ ട്വന്റി20യിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യ– ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായാണ് ക്രിക്കറ്റിലെ വൻ ശക്തിയായ ഇന്ത്യയ്ക്ക്, തുടക്കക്കാരായ ജപ്പാൻ ആതിഥേയത്വം വഹിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ 3–0ന്റെ വൈറ്റ് വാഷ് വിജയം നേടിയ ഇന്ത്യ, ജപ്പാനിലും തകർപ്പന്‍ പ്രകടനമാണു ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാനെതിരെ വിജയം നേടിയ അതേ പ്ലേയിങ് ഇലവൻ തന്നെ ജപ്പാനിലും ഇറങ്ങാനാണു സാധ്യത. അതേസമയം ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങൾ നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി സൂപ്പർ താരം ജസ്പ്രീത് ബുമ്രയെയും കളിപ്പിക്കരുതെന്ന് ആകാശ് ചോപ്ര നിര്‍ദേശിച്ചു. മറ്റേതെങ്കിലും ബോളർമാർക്ക് അവസരം നൽകണമെന്നും ബുമ്ര ഏഷ്യന്‍ ഗെയിംസിൽ ടീമിലേക്കു തിരിച്ചെത്തണമെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. ഏഷ്യൻ ഗെയിംസിൽ ക്വാര്‍ട്ടർ ഫൈനൽ മുതലാണ് ഇന്ത്യയ്ക്കു മത്സരങ്ങളുള്ളത്. ഉയർന്ന റാങ്കിങ് പരിഗണിച്ച് പ്രാഥമിക റൗണ്ടിൽ ഇന്ത്യയുൾപ്പടെയുള്ള പ്രധാന ടീമുകൾ കളിക്കില്ല. സെപ്റ്റംബർ 28ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്നു തീരുമാനിച്ചിട്ടില്ല.


Auto ⏭️

Back to top button