LIFESTYLE

കൊതുക് വീടിന്റെ പരിസരത്തുപോലും വരില്ല; എളുപ്പത്തിൽ തുരത്താൻ ഇതൊന്ന് പരീക്ഷിക്കൂ


പ്രതീകാത്മക ചിത്രം

മഴക്കാലമായതിനാൽ പല മാരകരോഗങ്ങളും നാട്ടിൽ പടരുന്നുണ്ട്. ഇതിന് പ്രധാന കാരണം കൊതുകുകളാണ്. ഡെങ്കിപ്പനി, ചികുൻ ഗുനിയ പോലുള്ളവയും പലതരം വൈറൽ പനികളും ഇവ കാരണം ഉണ്ടാകാറുണ്ട്. അതിനാൽത്തന്നെ മനുഷ്യർക്ക് ഭീഷണിയാകുന്ന പ്രാണിയാണ് കൊതുകുകളെന്ന് പറയാം. ഇവ വീട്ടിൽ വരുന്നത് തടയാൻ പലരും കെമിക്കലുകൾ ധാരാളമടങ്ങിയ വസ്‌തുക്കളാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഇതൊന്നുമില്ലാതെ എളുപ്പത്തിൽ കൊതുകിനെ തുരത്താമെന്ന് നോക്കാം.

ചെയ്യേണ്ട വിധം

രണ്ട് ടേബിൾസ്‌പൂൺ കടുക് ചതപ്പെടുക്കുക. നന്നായി പൊടിയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഒരു കട്ടിയുള്ള പാത്രത്തിൽ ചിരട്ട കത്തിച്ച കനലെടുത്ത് അതിലേക്ക് അൽപ്പം കുന്തിരിക്കം ഇട്ടുകൊടുക്കുക. അതിന്റെ പുക വരുമ്പോൾ ഉടൻതന്നെ നേരത്തേ ചതച്ചുവച്ച കടുക് കൂടി ചേർത്ത് പുകയ്‌ക്കുക. വീടിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഇത് വച്ചാൽ മതി. പുക വീട് മുഴുവനും പരക്കുന്നതാണ്. ഈ പുകയടിച്ചാൽ കൊതുക് ഒരിക്കലും വീടിന്റെ പരിസരത്തേക്ക് പോലും വരില്ല.

English Summary

Amidst the monsoon season and rising concerns over mosquito-borne diseases like dengue and chikungunya, a natural repellent method is suggested. Instead of chemical products, the remedy involves burning coconut shell charcoal with frankincense. Crushed mustard seeds are then added to produce a smoke, which, when diffused throughout the house, effectively deters mosquitoes and prevents their entry.
RELATED TOPICS: MOSQUITO CONTROL, HOMEREMEDIES, HOME TIPS, HOW TO CONTROL MOSQUITO, PEST CONTROL


News ⏭️

Back to top button