NEWS

ശിവഗിരിയിൽ ഗുരുവൃക്ഷതൈ നട്ടു

ശിവഗിരി:’പൂമരത്തണൽ പ്രകൃതികുടുംബം’ നടത്തിവരുന്ന വൃക്ഷവ്യാപനപരിസ്ഥിതി യജ്ഞത്തിൻ്റെ ഭാഗമായി ശിവഗിരിയിൽ ഗുരുവൃക്ഷ തൈകൾ നട്ടു.

ശ്രീനാരായണഗുരുദേവൻറെ ‘ഒരുമരം നടൂ, തണലുമാകും പഴവുമാകും’ എന്ന പരിസ്ഥിതി സന്ദേശം പ്രചരിപ്പിച്ച് നാലുവർഷക്കാലമായി നടത്തിവരുന്ന ഗുരുവൃക്ഷം പദ്ധതിയുടെ ഭാഗമായി 99ാമത് സമാധിദിനാചരണത്തോടനുബന്ധിച്ചാണ്

തൈകൾ നട്ടത്. ഗുരുധർമ്മപ്രചരണസഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് പൂമരതണൽ സുനിൽ സുരേന്ദ്രനിൽ നിന്ന് വൃക്ഷത്തെെ ഏറ്റുവാങ്ങി ഗുരുവൃക്ഷം ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ കെ.ടി.സുകുമാരൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ അഡ്വ.സുബിത്.എസ്.ദാസ് മുഖ്യസന്ദേശം നൽകി. ജി.ഡി.പി.എസ് കേന്ദ്രസമിതി അംഗം സിബി കോഴിക്കോട്, രവീന്ദ്രൻ കോട്ടത്തല, ശിവരാജൻ വേണ്ടാർ, സുനിൽ മാറൂർ എന്നിവർ പ്രസംഗിച്ചു. സി.സുഷിത, റ്റി.കെ സുരേന്ദ്രൻ, ശ്യാമള, ബി.അർണബ് എന്നിവർ നേതൃത്വം നൽകി. യുവജനസഭചെയർമാൻ രാജേഷ് സഹദേവൻ സ്വാഗതവും അഭിമന്യു നന്ദിയും പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് വൃക്ഷതൈകൾ ‘പൂമരത്തണൽ’ നട്ടുകഴിഞ്ഞു. ജയന്തിദിനത്തിൽ 192 ഗുരുദേവക്ഷേത്രങ്ങളിൽ

‘ഗുരുവൃക്ഷം’ എന്ന പേരിൽ ഫലവൃക്ഷത്തെെകളും നട്ടു. വൈവിദ്ധ്യമാർന്ന വൃക്ഷവ്യാപന പ്രവർത്തനങ്ങളിലൂടെ 88000ത്തിലേറെ തൈകളാണ് സൗജന്യമായി നടുകയും വിതരണം ചെയ്യുകയും ചെയ്തത്. മികച്ച പരിസ്ഥിതിപ്രവർത്തകനുള്ള സംസ്ഥാനവനമിത്ര പുരസ്കാരമടക്കമുളള പുരസ് കരങ്ങളും നേടിയിരുന്നു.

Read News ⏭️

Back to top button