SPORTS

ഇന്ത്യയെ ലോകകപ്പ് ജയിപ്പിച്ച താരമാണ്, സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യത്തെ 10 മത്സരങ്ങളിൽ മാറ്റരുത്: പിന്തുണച്ച് ബദ്രീനാഥ്


മുംബൈ∙ വൈഭവ് സൂര്യവംശിക്കു വേണ്ടി ഇന്ത്യൻ ടീമിലെ സഞ്ജു സാംസൺ- അഭിഷേക് ശർമ ഓപ്പണിങ് കോംബോ പൊളിക്കരുതെന്ന നിർദേശവുമായി മുൻ ഇന്ത്യൻ താരം എസ്. ബദ്രീനാഥ്. സഞ്ജു– അഭിഷേക് സഖ്യത്തിന് തുടർച്ചയായി പത്ത് മത്സരങ്ങളിലെങ്കിലും അവസരം നൽകണമെന്നും ബദ്രീനാഥ് യുട്യൂബ് ചാനലിൽ പറഞ്ഞു. വൈഭവ് സൂര്യവംശിക്കു കളിക്കാൻ വേണ്ടി സഞ്ജു സാംസണെ ഓപ്പണർ സ്ഥാനത്തുനിന്നു നീക്കണമെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് ബദ്രീനാഥിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനെതിരെ തുടർ‍ച്ചയായി രണ്ട് അർധ സെഞ്ചറികൾ നേടിയ സഞ്ജു മികച്ച ഫോമിലാണു കളിക്കുന്നത്.‘‘സഞ്ജു മികച്ച രീതിയിലാണു കളിക്കുന്നത്. ഈ വര്‍ഷം അവസാനം വരെയെങ്കിലും സഞ്ജുവിന് തുടർച്ചയായ അവസരം കിട്ടണം. രണ്ട് സെഞ്ചറികള്‍ നേടിയിട്ടുണ്ട്. ഇന്ത്യയെ ട്വന്റി20 ലോകകപ്പ് വിജയിപ്പിച്ച താരമാണ്. പിന്നെന്തിനാണ് മറ്റൊരു യുവതാരത്തെ കൊണ്ടുവരാൻ നിങ്ങൾ അദ്ദേഹത്തെ പുറത്താക്കുന്നത്. സഞ്ജുവിന് നീണ്ട അവസരങ്ങൾ നൽകുക. അതിനു ശേഷം തീരുമാനിക്കുക.’’- ബദ്രീനാഥ് വ്യക്തമാക്കി.


Auto ⏭️

Back to top button