SPORTS

കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത സ്ഥാനം, വൈഭവ് വന്നതുകൊണ്ട് സഞ്ജുവിനെ മാറ്റാൻ സാധിക്കില്ല: പിന്തുണച്ച് മുൻ ഇന്ത്യൻ താരം


മുംബൈ∙ വൈഭവ് സൂര്യവംശി കാത്തിരിക്കുന്നുവെന്നതിന്റെ പേരിൽ സഞ്ജു സാംസണെപ്പോലെ മികച്ചൊരു ബാറ്ററെ പുറത്തിരുത്തേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യൻ താരം അൻജും ചോപ്ര. സഞ്ജുവിന് കളിക്കുന്നതിന് ആവശ്യത്തിന് അവസരം ലഭിക്കണമെന്ന് അൻജും ചോപ്ര ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രണ്ട് അർധ സെഞ്ചറികൾ നേടി സഞ്ജു വിമർശകർക്കു മറുപടി നൽകിയിരുന്നു. ഏഷ്യൻ ഗെയിംസിലും സഞ്ജുവും അഭിഷേക് ശർമയും തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ.‘‘പ്രതിഭകളുടെ നീണ്ട നിര തന്നെയുള്ളത് ഇന്ത്യൻ ടീമിന്റെ ഭാഗ്യമാണ്. പക്ഷേ എല്ലാ താരങ്ങൾക്കും ആവശ്യത്തിന് അവസരം ലഭിക്കണം. പുതിയൊരു താരം വന്നതിന്റെ പേരില്‍ ടീമിലുള്ളവർക്ക് അവരുടെ മൂല്യം നഷ്ടമാകരുത്. വൈഭവ് സൂര്യവംശി തീർച്ചയായും പ്രതിഭയാണ്. അദ്ദേഹം ഇപ്പോൾ തന്നെ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. പക്ഷേ സഞ്ജു സാംസൺ, അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിങ് എന്നിവരെല്ലാം കഠിനാധ്വാനം ചെയ്താണ് ടീമിലെ സ്ഥാനം നേടിയെടുത്തത്.’’– അൻജും ചോപ്ര പ്രതികരിച്ചു.


Auto ⏭️

Back to top button