SPORTS

കണ്ണാടിക്കു മുൻപിൽ സ്വയം നോക്കിനിൽക്കും, ഇപ്പോൾ വീണ്ടും വിവാഹിതനായി: മുൻ സഹതാരത്തെക്കുറിച്ച് അഭിഷേക് ശർമ


ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീം ഏകപക്ഷീയമായ 3–0ന്റെ വിജയമാണു സ്വന്തമാക്കിയത്. ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ ആതിഥേയരായ അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കിടെ ഇന്ത്യൻ താരങ്ങള്‍ക്കും അസോസിയേഷൻ പ്രതിനിധികൾക്കും വേണ്ടി ന്യൂഡൽഹിയിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരാണ് അഫ്ഗാൻ താരങ്ങളായ ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ് എന്നിവർക്കൊപ്പം വേദിയിലെത്തിയത്.‘‘ഇന്ത്യൻ താരങ്ങളെക്കുറിച്ച് എനിക്ക് ഉറപ്പു പറയാൻ സാധിക്കില്ല. എന്നാൽ അഫ്ഗാനിസ്ഥാൻ താരങ്ങളിൽ ഫസൽഹഖ് ഫറൂഖിയുണ്ട്. അദ്ദേഹം ഒരുപാടു നേരം അങ്ങനെ നിൽക്കും (കണ്ണാടിക്കു മുന്നിൽ). സ്വയം ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. അദ്ദേഹം വീണ്ടും വിവാഹിതനായിട്ടുണ്ട്. ആശംസകൾ.’’– അഭിഷേകിന്റെ വാക്കുകൾ കേട്ട് വേദിയിലുള്ള അഫ്ഗാൻ താരങ്ങൾ ഉൾപ്പടെയുള്ള എല്ലാവരും ചിരിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിൽനിന്നും നിർബന്ധമായും ഒരാളെക്കുറിച്ചു പറയണമെങ്കിൽ അത് ശിവം ദുബെ ആയിരിക്കുമെന്നും അഭിഷേക് തമാശരൂപേണ പറഞ്ഞു. വേദിയിൽവച്ച് ഇന്ത്യയും ജപ്പാനും മത്സരിക്കുന്ന സുസുക്കി കപ്പിന്റെ ലോഞ്ചും നടന്നു. 


Auto ⏭️

Back to top button