SPORTS
ഡൽഹി മുഖ്യമന്ത്രിയുമായി സഞ്ജു സാംസണിന്റെ കൂടിക്കാഴ്ച, ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറാകും

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ജന്‍ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡർ. ജൻ കൗശൽ കേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോടു കൂടിയ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി. സർക്കാരിന്റെ യുവശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതു ജൻ കൗശൽ കേന്ദ്ര വഴിയാണ്. ഡൽഹി സെക്രട്ടേറിയറ്റിലെത്തിയ സഞ്ജു മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി.സെപ്റ്റംബർ 29 മുതലാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമിനു മത്സരങ്ങളുള്ളത്. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്നു തീരുമാനിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ രണ്ട് അർധ സെഞ്ചറികൾ നേടിയ സഞ്ജു മികച്ച ഫോമിലാണ്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ 57 റൺസ് സ്വന്തമാക്കിയ സഞ്ജു, മൂന്നാം പോരാട്ടത്തിൽ 50 റണ്‍സും സ്കോര്‍ ചെയ്തിരുന്നു.
Auto ⏭️




