NEWS

ജി. സുകുമാരൻ നായരെ കാണാൻ എൻഎസ്എസ് ആസ്ഥാനത്തെത്തി മന്ത്രി രമേശ് ചെന്നിത്തല


പെരുന്ന∙ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. ഇന്ന് ഒരു മണിയോടെയാണ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്ത്രിയെത്തിയത്. ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി എത്തി സന്ദർശിച്ചത്. 20 മിനിറ്റോളം നേരം കൂടിക്കാഴ്ച നീണ്ടു. ഇന്നു രാവിലെ മന്ത്രി പി.സി വിഷ്ണുനാഥും എൻഎസ്‌എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു.ഇന്നലെ ഉച്ചയ്ക്കു 12.30 ന് എംസി റോഡിൽ കുരമ്പാല അമൃത സ്കൂൾ ജംക്‌ഷനു സമീപമായിരുന്നു അപകടം. എതിരെ വന്ന പിക്കപ് വാൻ സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന കാറിലിടിച്ചാണ് അപകടമുണ്ടായത്. വലതുകൈക്കു നിസ്സാര പരുക്കേറ്റ അദ്ദേഹം പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ചങ്ങനാശേരിയിലേക്കു മടങ്ങിയിരുന്നു. പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് കോളജിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം. 


Fashion ⏭️

Back to top button