NEWS
വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടർന്നേക്കും

തിരുവനന്തപുരം ∙ കടുത്ത ചൂടിൽ വൈദ്യുതി ഉപയോഗം നിയന്ത്രണം വിട്ട് ഉയരുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടരാൻ സാധ്യത. ഇന്നലെ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായത്. വ്യാഴാഴ്ച 1000 മെഗാവാട്ടിൽ അധികം കുറവുണ്ടായെങ്കിലും തത്സമയ വിപണിയിൽ വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കി. ഇന്നലെയും നിയന്ത്രണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കെഎസ്ഇബിയുടെ പക്കൽ 4250 മെഗാവാട്ട് മാത്രമുള്ളപ്പോൾ ഇന്നലെ രാത്രി 7 മണിയോടെ വൈദ്യുതി ആവശ്യകത 4600 മെഗാവാട്ട് കടന്നു.മറ്റു സംസ്ഥാനങ്ങളുമായും വൈദ്യുതി ഉൽപാദക കമ്പനികളുമായും ചർച്ച നടത്തിയെങ്കിലും ഈ മാസത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. തത്സമയ വിപണിയിൽ ലഭിക്കുന്ന വൈദ്യുതി പരമാവധി വാങ്ങി നിയന്ത്രണം കഴിയുന്നത്ര കുറയ്ക്കാനാണു ശ്രമം.100 ദശ ലക്ഷം യൂണിറ്റ് സെപ്റ്റംബറിൽ ആദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിലേക്ക് എത്തി. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ഉപയോഗിച്ചത് 99.927 ദശലക്ഷം യൂണിറ്റ് വൈദ്യുതി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പ്രതിദിന ശരാശരി വൈദ്യുതി ഉപയോഗം 82.52 ദശലക്ഷം യൂണിറ്റായിരുന്നു.
Fashion ⏭️


