300ന്റെ വസ്ത്രം വാങ്ങി, റിട്ടേൺ ചെയ്യാൻ നോക്കി; അക്കൗണ്ടിൽ നിന്ന് പോയത് 5.78 ലക്ഷം

പ്രതീകാത്മകചിത്രം
തളിപ്പറമ്പ്: ഓൺലൈനിൽ നിന്ന് വാങ്ങിയ വസ്ത്രം തിരിച്ചുനൽകാൻ ശ്രമിക്കവെ 54കാരന് നഷ്ടമായത് 5.78 ലക്ഷം രൂപ. കണ്ണൂർ തളിപ്പറമ്പിനാണ് സംഭവം നടന്നത്. 300രൂപയോളം വിലവരുന്ന വസ്ത്രമാണ് ഒരു പ്രമുഖ ഓൺലൈൻ കമ്പനിയിൽ നിന്നാണ് വാങ്ങിയത്. എന്നാൽ കിട്ടിയ വസ്ത്രം പഴയതായിരുന്നു.
ഇതിനെത്തുടർന്ന് ഇദ്ദേഹം കമ്പനിയുടെ കസ്റ്റമർകെയറുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് പേർ വീഡിയോ കോളിൽ വന്ന് വസ്ത്രത്തിന്റെ പണം എടിഎം കാർഡിന്റെ പിൻ നമ്പർ ചോദിച്ചശേഷം ഒരു ഒടിപി വന്നതിന്റെ നമ്പറും ചോദിച്ചു. പിന്നാലെ 24 മുതൽ 26 വരെയുള്ള തീയതികളിലായാണ് ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 5.87 ലക്ഷം രൂപ നഷ്ടപ്പെട്ടത്.
അസം സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിക്കാരൻ പറയുന്നു. ഓൺലൈൻ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറായി നൽകിയത് തട്ടിപ്പുകാരുടെ നമ്പറായിരിക്കാമെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary
A 54-year-old man from Thaliparamba, Kannur, allegedly lost ₹5.87 lakh while trying to return a dress worth around ₹300 that he had purchased online. After contacting customer care, two people reportedly contacted him through a video call and asked for his ATM PIN and OTP. The money was allegedly withdrawn from his account between the 24th and 26th. Thaliparamba Police have started an investigation.
RELATED TOPICS: ONLINE SCAM, KERALA CYBER CRIME, THALIPARAMBA, CUSTOMER CARE SCAM, ONLINE SHOPPING FRAUD
Read News ⏭️


