NEWS

വേണ്ട ജനസംഖ്യാ നിയന്ത്രണം; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ ശുപാർശ


ന്യൂഡൽഹി ∙ രാജ്യത്തെ വാർഷിക ജനനനിരക്ക് കുറയുന്നതു കണക്കിലെടുത്ത് സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ പദ്ധതികൾ അവസാനിപ്പിക്കണമെന്നു പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാർശ ചെയ്തു. ജനസംഖ്യാ നിയന്ത്രണ പ്രോത്സാഹനത്തിന് ആശാ വർക്കർമാർക്കുൾപ്പെടെ നൽകുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കണമെന്നാണ് ധനമന്ത്രിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലിന്റെ നേതൃത്വത്തിൽ തയാറാക്കിയ രേഖയിൽ നിർദേശിക്കുന്നത്.രാജ്യത്തെ വാർഷിക ജനനനിരക്ക് ഇപ്പോൾ 2.32 കോടിയായി കുറഞ്ഞിട്ടുണ്ടെന്നും സർക്കാരിന്റെ പദ്ധതികളില്ലാതെയും ഇനിയുമിതു കുറയാനാണു സാധ്യതയെന്നും സമിതി വ്യക്തമാക്കുന്നു. രാജ്യത്തെ ദേശീയ മൊത്തം പ്രത്യുൽപാദന നിരക്ക് 1.9 ആയി കുറഞ്ഞിരിക്കുകയാണ്. അതായത് ഒരു കുടുംബത്തിന് ശരാശരി രണ്ടു കുട്ടികൾ ഇല്ല. ബിഹാർ, ഉത്തർപ്രദേശ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും 1.6 ആണ്.∙ ജനസംഖ്യാപരമായ വസ്തുതകൾ പ്രതിഫലിക്കുന്നതാവണം സർക്കാരിന്റെ നയം. ദേശീയ-സംസ്ഥാന നയരേഖകളിൽനിന്ന് പ്രത്യുൽപാദന നിരക്ക് കുറയ്ക്കൽ, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം.


Fashion ⏭️

Back to top button