NEWS
ശബരിമല തീർഥാടനം: സർവീസിന് 950 ബസുകളുമായി കെഎസ്ആർടിസി

കറുകച്ചാൽ ∙ ശബരിമല മണ്ഡലപൂജ – മകരവിളക്ക് തീർഥാടനകാലത്ത് ഭക്തർക്കു യാത്രാസൗകര്യം ഉറപ്പാക്കാൻ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. മണ്ഡലപൂജ കാലത്ത് 390 ബസുകളും മകരവിളക്ക് കാലത്ത് 560 ബസുകളും സർവീസ് നടത്തും. തിരക്കനുസരിച്ചു കൂടുതൽ ബസുകൾ വിന്യസിക്കും. കായംകുളം, മാവേലിക്കര യൂണിറ്റുകളിൽനിന്നു കൂടുതൽ സർവീസുകൾ നടത്താനും പദ്ധതിയുണ്ട്. പമ്പയിലും നിലയ്ക്കലിലും സർവീസുകൾ ഏകോപിപ്പിക്കുന്നതിനായി ആദ്യഘട്ടം 678 ജീവനക്കാരെയും രണ്ടാം ഘട്ടം 778 ജീവനക്കാരെയും നിയോഗിക്കും. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകൾ തടസ്സമില്ലാതെ നടത്തുന്നതിനു മുൻഗണന നൽകും.
Fashion ⏭️


