SPORTS

നിസ്സാരം! 57 റൺസിന് ജപ്പാൻ ഓൾഔട്ട്, അഞ്ച് ഓവറിൽ കളി ജയിച്ച് ഇന്ത്യ; സെമിയിൽ എതിരാളികൾ ബംഗ്ലദേശ്


നഗോയ ∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല; ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിഫൈനലിൽ കടന്നു. ജപ്പാൻ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം വെറും 5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. സെമിഫൈനലിൽ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികൾ. മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ ഷെഫാലി വർമ 15 പന്തിൽ 40 റൺസെടുത്ത് ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചു. ഗുണാലൻ കമാലിനി (0), ഭാരതി ഫുൽമാലി (7 പന്തിൽ 6) എന്നിവർ പുറത്തായെങ്കിലും റിച്ച ഘോഷിനെ (6 പന്തിൽ 12*) കൂട്ടുപിടിച്ച് ഷെഫാലി ഇന്ത്യൻ ജയം ഉറപ്പാക്കി. 8 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്ല. നേരിട്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് നടക്കുക. പുരുഷ വിഭാഗം ഗ്രൂപ്പ് മത്സരങ്ങൾ 24ന് ആരംഭിക്കുമെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ മത്സരം 28നാണ്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ തുടങ്ങിയവർക്കൊപ്പം യുവതാരം വൈഭവ് സൂര്യവംശിയുമുണ്ട്. വി.വി.എസ്.ലക്ഷ്മണനാണു ടീമിന്റെ പരിശീലകൻ. ഒക്ടോബർ 3നാണു പുരുഷ വിഭാഗം ഫൈനൽ.


Auto ⏭️

Back to top button