BUSINESS
രൂപയെ രക്ഷിക്കാന്‍ ആര്‍ബിഐ പലിശ കൂട്ടാം; യുഎസ് ഫെഡ് തീരുമാനത്തിന് പിന്നാലെ ഇഎംഐ ഭയത്തില്‍ സാധാരണക്കാര്‍

Repo Rate: അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡ് (US Fed) പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഇന്ത്യയിലെ സാധാരണക്കാര്‍ക്കും തിരിച്ചടിയാകാം. ക്ടോബര് ആദ്യവാരം ചേരുന്ന ആര്‍ബിഐ പണനയ സമിതി (RBI MPC) റിപ്പോ നിരക്കുകള്‍ (Repo Rate) ഉയര്‍ത്താന്‍ നിര്‍ബന്ധിതരായേക്കുമെന്ന് വിദഗ്ധര്‍. അത്തരമൊരു നീക്കം ഭവന, വാഹന വായ്പകളുടെ ഇഎംഐകള്‍ വീണ്ടും ഉയര്‍ത്തും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍, വായ്പാ ഭാരം കുറയ്ക്കാനും ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ (FD) നിന്ന് പരമാവധി ലാഭം നേടാനും ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.യുഎസ് ഫെഡ് നിരക്ക് വര്‍ധന ആര്‍ബിഐ പണനയത്തെ എങ്ങനെ സ്വാധീനിക്കുംയുഎസ് ഫെഡ് നിരക്ക് വര്‍ധിപ്പിച്ചതോടെ ഡോളര്‍ ശക്തമാകുകയാണ്. പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായതോടെ ഇന്ത്യന്‍ വിപണികളില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തേക്കാം. വിദേശ നിക്ഷേപകര്‍ (FII) പണം പിന്‍വലിച്ച് അമേരിക്കയില്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്.വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുമ്പോള്‍ ഡോളറിന് ആവശ്യക്കാര്‍ കൂടുകയും, ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യും. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് (പ്രത്യേകിച്ച് ക്രൂഡ് ഓയിലിന്റെ) കൂട്ടും. ഇത് രാജ്യത്ത് വീണ്ടും പണപ്പെരുപ്പത്തിന് കാരണമാകും.മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു ചെയിന്‍ റിയാക്ഷന് പോലെയാണ്. ഈ സാഹചര്യം തടയാന്‍ ആര്‍ബിഐക്കു പലിശ നിരക്കുകള്‍ (Repo rate) കൂട്ടേണ്ടി വരും.വിദഗ്ധരുടെ വിലയിരുത്തലുകള്‍ എങ്ങനെരൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും, പണപ്പെരുപ്പം നിയന്ത്രിക്കാനും ആര്‍ബിഐക്ക് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് എളുപ്പവഴികളില്ലെന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും കരുതുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സുരക്ഷിത ലക്ഷ്യപരിധിയായ 4 ശതമാനത്തിന് മുകളിലാണെങ്കില്‍, നിരക്ക് വര്‍ധന അനിവാര്യമാണെന്ന് അവര്‍ വിലയിരുത്തുന്നു.നിരക്കുകള്‍ വര്‍ധന സാധാരണക്കാരെ എങ്ങനെ ബാധിക്കുംവായ്പാ പലിശ കൂടും എന്നതാണ് പ്രധാന കോട്ടം. ആര്‍ബിഐ റിപ്പോ നിരക്ക് കൂട്ടിയാല്‍ ബാങ്കുകള്‍ ഭവന വായ്പ (Home Loan), വാഹന വായ്പ (Auto Loan), വ്യക്തിഗത വായ്പ (Personal Loan) എന്നിവയുടെ പലിശ നിരക്കുകള്‍ വര്‍ധിക്കും. ഇത് സാധാരണക്കാരുടെ ഇഎംഐ (EMI) ഭാരം കൂട്ടും. നിലവിലെ വായ്പകളുടെ തിരിച്ചടവ് കാലാവധി വര്‍ധിക്കാനും ഇത് കാരണമാകും.അതേസമയം നിരക്കുകള്‍ ഉയരുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposits) ഉയര്‍ന്ന പലിശ ലഭിക്കാന്‍ കാരണമാകും. നിക്ഷേപകരെ സംബന്ധിച്ച് ഇതു ഗുണകരമാണ്.നിരക്കുകള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടോപലിശ നിരക്ക് കൂടുമ്പോള്‍ വായ്പകള്‍ക്ക് ചെലവേറുകയും, കമ്പനികളുടെ നിക്ഷേപങ്ങളും ഉല്‍പ്പാദനവും കുറയുകയും ചെയ്യും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ (GDP Growth) ദോഷകരമായി ബാധിക്കും.വ്യവസായ വളര്‍ച്ച കുറയുന്നത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ തടസപ്പെടുത്തും. വിലക്കയറ്റം എന്നത് വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ കൊണ്ടാണെങ്കിലോ, മണ്‍സൂണ്‍ മെച്ചപ്പെട്ട് കാര്‍ഷികോല്‍പ്പാദനം വര്ധിക്കുകയാണെങ്കിലോ നിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്ന് ഒരു കൂട്ടം വിദഗ്ധര്‍ വാദിക്കുന്നു.അടുത്തിടെ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ആര്‍ബിഐ നടത്തിയ ശ്രമങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. എഫ്സിഎന്‍ആര്‍ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വിദേശ കരുതല്‍ ധനശേഖരം റെക്കോഡിലെത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ 7.8% ജിഡിപി വളര്‍ച്ച കൈവരിച്ചതും ആര്‍ബിഐയെ നിരക്കുകള്‍ ഉയര്‍ത്താതെ നിലനിര്‍ത്താന്‍ സഹായിച്ചേക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ഒക്ടോബര്‍ 5 മുതല്‍ 7 വരെയാണ് ആര്‍ബിഐയുടെ പണനയ സമിതി യോഗം (MPC Meeting) നടക്കുക. 7 നാകും നിരക്ക് പ്രഖ്യാപനം. ഈ യോഗ തീരുമാനങ്ങള്‍ ശ്രദ്ധിക്കുക. ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങളും, ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ മൂല്യവും സൂക്ഷ്മമായി നിരീക്ഷിക്കുക. ഇഎംഐ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ ബജറ്റ് മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. സാധ്യമെങ്കില്‍ പ്രീ-പേയ്മെന്റുകള്‍ക്കു ശ്രമിക്കുക. പുതിയ വായ്പ ആവശ്യമുള്ളവര്‍, പലിശ നിരക്കുകളിലെ മാറ്റങ്ങള്‍ അറിഞ്ഞ ശേഷം തീരുമാനമെടുക്കുക. സ്ഥിര നിക്ഷേപം (FD) തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും പണനയം വരെ കാത്തിരിക്കുക. നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് വലിയ നേട്ടമാകും.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങളും, വിദഗ്ധതുടെ വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തതയ്ക്ക് ആര്‍ബിഐ പണനയ തീരുമാനങ്ങള്‍ വരുംവരെ കാത്തിരിക്കുക.)
Read News


