CINEMA

അഞ്ച് മില്യൺ കാഴ്ചക്കാർ, മൂക്കുത്തി അമ്മൻ-2 മഹാ ടീസർ

നയൻ‌താര കേന്ദ്രകഥാപാത്രമായി സുന്ദർ സി രചനയും സംവിധാനവും നിർവഹിക്കുന്ന മുക്കുത്തി അമ്മൻ 2 “മഹാശക്തി” ടീസർ വൻതരംഗമാകുന്നു. ഭക്തിയിൽ നിറയുന്ന നയൻതാര ആണ് ടീസറിന്റെ ഹൈലൈറ്റ്. മൂക്കുത്തി അമ്മനായി ആദ്യ ഭാഗത്തേക്കാൾ ചൈതന്യത്തിൽ നയൻതാരയെ കാണാൻ കഴിയുന്നുവെന്ന് കാഴ്ചക്കാർ. ഗണേശചതുർത്ഥി ദിനത്തിൽ റിലീസ് ചെയ്ത ടീസർ യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരെ നേടി കഴിഞ്ഞു.

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നർമം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ച് ഒരുക്കുന്ന രണ്ടാം ഭാഗം മഹാശക്തിനവംബർ 6ന് റിലീസ് ചെയ്യും. ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് ,സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മറ്റ് താരങ്ങൾ.

വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് നിർമ്മാണം. സംഗീതം : ഹിപ്പ്‌ഹോപ്പ് തമിഴൻ, സഹനിർമ്മണം ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ , പി. ആർ .ഒ : പ്രതീഷ് ശേഖർ.


Business ⏭️

Back to top button