NEWS
സൗദി അറേബ്യയ്ക്ക് 24.3 ബില്യൺ ഡോളറിന്റെ എഫ്35 യുദ്ധവിമാനങ്ങൾ; എന്താണ് ഏറ്റവും അത്യാധുനിക സ്റ്റെൽത്ത് വിമാനത്തിന്റെ പ്രത്യേകതകൾ?

പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ നിർണായക മാറ്റങ്ങൾക്ക് വഴിതുറക്കുന്ന പ്രഖ്യാപനവുമായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. സൗദി അറേബ്യയ്ക്ക് 48 എഫ്-35 (F-35 Lightning II) സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന 24.3 ബില്യൺ ഡോളറിന്റെ വൻ ആയുധക്കച്ചവടത്തിന് യുഎസ് ഭരണകൂടം ഔദ്യോഗിക അനുമതി നൽകി.ലോക്ഹീഡ് മാർട്ടിൻ (Lockheed Martin) നിർമ്മിക്കുന്ന ഈ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കണമെന്ന സൗദിയുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ ഔദ്യോഗിക രൂപം നൽകിയിരിക്കുന്നത്. എങ്കിലും, യു.എസ് കോൺഗ്രസിന്റെ 30 ദിവസത്തെ അനുമതി പരിശോധനയും മറ്റ് സുരക്ഷാ ചർച്ചകളും ഈ കരാറിന് പൂർത്തിയാകാനുണ്ട്.സ്റ്റെൽത്ത് സാങ്കേതികവിദ്യ (Stealth Technology): ശത്രുക്കളുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് കടന്നുകയറാൻ ഈ വിമാനങ്ങൾക്ക് പ്രത്യേക കഴിവുണ്ട്. റഡാർ സിഗ്നലുകളെ ആഗിരണം ചെയ്യാനോ വഴിതിരിച്ചുവിടാനോ കഴിയുന്ന രൂപകൽപ്പനയാണ് ഇതിലുള്ളത്.
Fashion ⏭️


