BUSINESS
പാകിസ്ഥാന്‍ സൈന്യവുമായി ഡ്രോണ്‍ നിര്‍മാണ കരാറൊപ്പിട്ട് ട്രംപിന്റെ മക്കളുടെ കമ്പനി പവറസ്; ഇന്ത്യയ്ക്ക് ഭീഷണിയെന്ന് വിദഗ്ധര്‍

Powerus Drone Deal : അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മക്കള്‍ക്ക് പങ്കാളിത്തമുള്ള പവറസ് എന്ന കമ്പനി പാകിസ്താനുമായി വലിയൊരു ഡ്രോണ്‍ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. വാണിജ്യ നീക്കം എന്നു മാത്രം വിശദീകരിക്കപ്പെടുമ്പോഴും, ഇതിനു പിന്നിടെ രാഷ്ട്രീയവും, ഈ പ്രതിരോധ കരാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൃഷ്ടിച്ചേക്കാവുന്ന ആശങ്കകളും ഏറെയാണ്. ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവരാണ് ‘പവറസ്’ (Powerus) എന്ന ഡ്രോണ്‍ നിര്‍മ്മാണ കമ്പനിക്കു പിന്നില്‍.അതിവേഗം വരുന്ന കമ്പനിയുഎസ് സൈന്യവുമായും, ഗള്‍ഫ് രാജ്യങ്ങളുമായും വാണിജ്യ- സൈനിക കരാറുകള്‍ ഉണ്ടാക്കാന്‍ വളരെ പെട്ടെന്ന് കമ്പനിക്ക് കഴിഞ്ഞു. ഏറ്റവും പുതിയതായി, പാകിസ്താന്‍ സൈന്യവുമായി ഡ്രോണ്‍ വിതരണത്തിനും നിര്‍മ്മാണത്തിനുമായി ഒപ്പുവെച്ച സുപ്രധാന കരാറാണ് കമ്പനിയെ ആഗോളതലത്തില്‍ വലിയ ചര്‍ച്ചാവിഷയമാക്കുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റ് ഡ്രോണുകള്‍ക്കും, ദേശീയ സുരക്ഷയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന സമയത്താണ് കമ്പനി അതിവേഗം ആഗോള വിപണിയിലേക്ക് കടക്കുന്നത്.പാകിസ്താന്‍ കരാര്‍ ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെപാകിസ്താന്‍ സൈന്യത്തിന് അത്യാധുനിക അമേരിക്കന്‍ ഡ്രോണുകള്‍ ലഭിക്കുന്നത് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് സൈനിക വിദഗ്ധര്‍ അടക്കം വിലയിരുത്തുന്നു. ഡ്രോണുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഭാവിയില്‍ പാകിസ്താനില്‍ വെച്ചുതന്നെ സംയുക്തമായി ഡ്രോണുകള്‍ നിര്‍മ്മിക്കാനും, സാങ്കേതികവിദ്യ കൈമാറാനും ഈ കരാര്‍ സാധ്യതകള്‍ തുറന്നിടുന്നു. ഇത് പാകിസ്താന്റെ സൈനിക ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കാം. പ്രസിഡന്റ് ട്രംപും, പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറുമായുള്ള ബന്ധം ദൃഢമാകുന്നത് ഇന്ത്യയുടെ തന്ത്രപ്രധാനമായ താല്‍പ്പര്യങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.എന്തുകൊണ്ട് പവറസ് ശ്രദ്ധ നേടികമ്പനിയുടെ വ്യാപാരവും, അമേരിക്കന്‍ രാഷ്ട്രീയവും തമ്മില്‍ താല്‍പ്പര്യങ്ങളുടെ വൈരുദ്ധ്യം ഉണ്ടായേക്കാം എന്ന ആശങ്കയാണ് പ്രധാന കാരണം. അമേരിക്കന്‍ പ്രസിഡന്റിന്റെ മക്കള്‍ക്ക് നിക്ഷേപമുള്ള ഒരു കമ്പനിയുടെ മൂല്യം വിദേശ രാജ്യങ്ങളുടെ സൈനിക കരാറുകളിലൂടെ വര്‍ദ്ധിക്കുന്നത് ഇതോടകം ധാര്‍മ്മികമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പവറസ് നസ്ഡക്കില്‍ ലിസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു കമ്പനിയുമായി ലയിച്ച് ഒരു പബ്ലിക് കമ്പനിയായി മാറാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.വമ്പന്‍ കരാറുകള്‍ ഒഴുകിയെത്തുന്ന കമ്പനിമുന്‍ യുഎസ് ആര്‍മി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഉദ്യോഗസ്ഥരാണ് ഈ കമ്പനി സ്ഥാപിച്ചത്. സൈനിക- വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഡ്രോണുകള്‍ വേഗത്തില്‍ വികസിപ്പിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ട്രംപിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള ‘അമേരിക്കന്‍ വെഞ്ചേഴ്‌സ്’ (American Ventures) വഴി 5.55 ദശലക്ഷം ഡോളറിന്റെ വലിയൊരു നിക്ഷേപം തുടക്കത്തില്‍ തന്നെ കമ്പനിക്ക് നേടി. മിഡില്‍ ഈസ്റ്റിലെ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയ്ക്കായി 22.3 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ പ്രതിരോധ കരാര്‍ അടുത്തിടെ കമ്പനിയെ തേടിയെത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരായി ഇതു മാറിക്കഴിഞ്ഞു.ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനിയില്‍ 9.9% ഓഹരി പങ്കാളിത്തമാണ് ട്രംപിന്റെ മക്കള്‍ക്കുള്ളത്. പാകിസ്താനുമായുള്ള കരാറിലോ, കമ്പനിയുടെ മറ്റു തീരുമാനങ്ങളിലോ താന്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ് ജൂനിയര്‍ വ്യക്തമാക്കുന്നു. വൈറ്റ് ഹൗസും കരാറില്‍ യാതൊരു അഴിമതിയുമില്ലെന്ന് വ്യക്തമാക്കി. അമേരിക്കന്‍ സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, റിച്ചാര്‍ഡ് ബ്ലൂമെന്താല്‍ എന്നിവര്‍ ഈ ഇടപാടുകളെക്കുറിച്ച് അമേരിക്കന്‍ പ്രതിരോധ വിഭാഗത്തോട് (പെന്റഗണ്‍) ആശങ്കയറിയിക്കുകയും, ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം, ഡ്രോണ്‍ വിപണിയില്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ് ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്.
Read News


