LIFESTYLE
കേരളത്തിൽ ഇങ്ങനെ മറ്റൊരു വീടില്ല! ഇവിടെ ചിലർക്ക് മാത്രം അറിയുന്ന ഒരു രഹസ്യവുമുണ്ട്

20 വർഷം പഴക്കമുള്ള ഇരുനില വാർക്കവീട്ടിൽ പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു. എന്നിരുന്നാലും വീടിനോടുള്ള വൈകാരിക അടുപ്പം മൂലം പൊളിച്ചുകളയാൻ വീട്ടുകാർക്ക് വിഷമം. അങ്ങനെയാണ് ബേസിക് സ്ട്രക്ചർ നിലനിർത്തി കാലോചിതമായി നവീകരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽപിന്നെ ആരും കാണാത്ത വ്യത്യസ്തമായ ഒരു ആകൃതി കൂടി വീടിനായിക്കോട്ടെ എന്ന് വീട്ടുകാർ തീരുമാനിച്ചു. അങ്ങനെയാണ് ഈ പുതിയ (പഴയ) വീടിന്റെ പിറവി. പഴയ വീടിന്റെ പ്രധാന സ്ട്രക്ച്ചർ മധ്യത്തിൽ സംരക്ഷിച്ച ശേഷം വശങ്ങളിലേക്കും മുകളിലേക്കും പുതിയ ഇടങ്ങൾ വിപുലപ്പെടുത്തി എടുക്കുകയായിരുന്നു.പലവിധ ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് എലിവേഷൻ. പുതുതായി നിർമിച്ചെടുത്ത, ചരിഞ്ഞ ഭിത്തികളുള്ള പോർച്ച്, ലിവിങ് ഏരിയകളാണ് വീടിന് കൗതുകമുള്ള പുറംകാഴ്ച നൽകുന്നത്. AAC ബ്ലോക്കുകൾ കൊണ്ടാണ് പുതിയ ഭാഗങ്ങൾ നിർമിച്ചത്. ഇതിന് പ്ലാസ്റ്ററിങ് ആവശ്യമില്ല, അതിനാൽ നേരിട്ട് പുട്ടിയിട്ട് പെയിന്റ് ചെയ്യുകയായിരുന്നു.പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ജിം, പൂൾ എന്നിവയാണ് 5000 സ്ക്വയർഫീറ്റിലുള്ളത്. പഴയ വീട്ടിലെ നിലനിർത്തിയ ഇടങ്ങൾ പുനഃക്രമീകരിച്ചു. പഴയ അടുക്കള ഡൈനിങ് ഏരിയയാക്കി മാറ്റി. താഴത്തെ പഴയ രണ്ടു കിടപ്പുമുറികളും നിലനിർത്തി വിപുലമാക്കിയെടുത്തു. മുകളിലും രണ്ടു കിടപ്പുമുറികളുണ്ട്. പുതിയതായി അപ്പർലിവിങ്, ഹോം തിയറ്റർ, ജിം എന്നിവ മുകൾനിലയിൽ ഉൾക്കൊള്ളിച്ചു. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പൂളിലേക്ക് കടക്കാം. ഇത് തുറന്നിട്ടാൽ വിശാലമായ ഒറ്റസ്പേസ് ലഭിക്കും.ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം നിയന്ത്രിച്ചു. വാതിൽ, പാനലിങ് എന്നിവയ്ക്ക് WPCയും ജനലുകൾക്ക് UPVC യും ഉപയോഗിച്ചു. താരതമ്യേന പുതിയ ഫർണിഷിങ് സാമഗ്രികൾ ഇവിടെ പരീക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പുതുതായി നിർമിച്ച ഭാഗങ്ങളിൽ മേൽക്കൂര സാൻഡ്വിച്ച് മെറ്റൽ ഷീറ്റ് ഉപയോഗിച്ചു. ചൂട് കുറയ്ക്കാൻ ഇതുപകരിക്കുന്നു.
Cinema ⏭️


