SPORTS

അജിത് അഗാർക്കർ പുറത്തേക്ക്, കരാർ പുതുക്കില്ല, ഇന്ത്യന്‍ ടീമിന്റെ ചീഫ് സിലക്ടറാകാൻ മുൻ ഇന്ത്യൻ താരങ്ങൾ


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സിലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പടിയിറങ്ങുമ്പോൾ പകരക്കാരാകാന്‍ മുൻനിരയിലുള്ളത് രണ്ട് മുൻ ഇന്ത്യൻ താരങ്ങൾ. വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന പാർഥിവ് പട്ടേലും സ്പിന്നറായിരുന്ന പ്രഖ്യാൻ ഓജയുമാണ് ചീഫ് സിലക്ടർ സ്ഥാനത്തേക്കു വരാന്‍ കൂടുതൽ സാധ്യത. സിലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറുടെ കരാർ ഈ മാസം അവസാനിക്കുകയാണ്. ബിസിസിഐയ്ക്കു കരാർ പുതുക്കാൻ താൽപര്യമില്ലെന്നാണു പുറത്തുവരുന്ന വിവരം. അജിത് അഗാർക്കറുടെ സേവനം അടുത്ത ഏകദിന ലോകകപ്പ് വരെ തുടരാൻ ആലോചിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല.ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത് നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് പ്ലാനുകളിൽ രോഹിത് ഇല്ലെന്ന് ഒരു സിലക്ഷൻ കമ്മിറ്റി അംഗം താരത്തെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിരമിക്കൽ അഭ്യൂഹങ്ങൾ നിലനിൽക്കെ സെഞ്ചറി നേടിയതോടെയാണ് രോഹിത് ഏകദിന ടീമിൽ തുടരാൻ തീരുമാനിച്ചത്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയയും രോഹിതിന് ശക്തമായ പിന്തുണ നൽകി.


Auto ⏭️

Back to top button