NEWS
ഗൾഫിലെ യുഎസ് സൈനിക താവളത്തിന് മുകളിൽ 14 റഷ്യൻ ചാര ഉപഗ്രഹങ്ങൾ; ഇറാന്റെ ആക്രമണത്തിന് സഹായമെത്തിയത് പുറത്തുനിന്ന്

പശ്ചിമേഷ്യയിലെ യുദ്ധത്തിന് പിന്നിൽ അതിസങ്കീർണമായ ഒരു ഉപഗ്രഹ നിഴൽനാടകം അരങ്ങേറുന്നതായി രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് മുകളിലൂടെ ചുറ്റിത്തിരിഞ്ഞ 14 റഷ്യൻ ചാര ഉപഗ്രഹങ്ങൾ വെറുമൊരു സാധാരണ ബഹിരാകാശ ദൗത്യമായിരുന്നില്ല നിർവഹിച്ചത്. യുഎസ് പ്രതിരോധ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഏറ്റവും കൃത്യതയാർന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മുന്നോടിയായുള്ള വിവരശേഖരണമായിരുന്നു അതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. തത്സമയ ഭൗമചിത്രങ്ങളും ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ വിവരങ്ങളും റഷ്യൻ ഉപഗ്രഹങ്ങൾ പകർത്തി നൽകിയതോടെ, പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി പതിന്മടങ്ങ് വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.∙ ഷാഹെദിൽ നിന്ന് ഗെരാനിലേക്ക് പശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ വിപ്ലവം സൃഷ്ടിച്ച ഇറാൻ നിർമിത ‘ഷാഹെദ്’ ഡ്രോണുകളുടെ പരിണാമവും ഈ സഹകരണത്തിന്റെ തെളിവാണ്. 2022ൽ യുക്രെയിൻ അധിനിവേശത്തിനായി റഷ്യയ്ക്ക് ഇറാൻ നൽകിയ ആക്രമണ ഡ്രോണുകൾ, റഷ്യൻ എൻജിനീയർമാരുടെ കൈകളിൽ പുതിയ രൂപം പ്രാപിച്ചു. കൂടുതൽ ശക്തിയേറിയ എൻജിനുകൾ, അത്യാധുനിക കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, റഷ്യൻ-ചൈനീസ് സാങ്കേതികവിദ്യകൾ എന്നിവ കൂട്ടിച്ചേർത്ത് ഈ ഡ്രോണുകളെ ജെറ്റ് കരുത്തുള്ള ‘ഗെരാൻ’ വേരിയന്റുകളാക്കി റഷ്യ പുനർനിർമിച്ചു.
Fashion ⏭️


