SPORTS
കോലിയും രോഹിതും തുടരും, ഋഷഭ് പന്തിന് ഏകദിന ടീമിൽ ഇടമില്ല, ട്വന്റി20യിൽ സഞ്ജുവും വൈഭവും കളിക്കും

ന്യൂഡൽഹി ∙ സീനിയർ താരങ്ങളായ വിരാട് കോലിയെയും രോഹിത് ശർമയെയും ഉൾപ്പെടുത്തി വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗില്ലാണ് ക്യാപ്റ്റൻ. പഞ്ചാബ് ഓൾറൗണ്ടർ നമൻ ധീറും ജമ്മു കശ്മീർ പേസർ ആകിബ് നബിയും ആദ്യമായി ടീമിലിടം നേടി. അതേസമയം ഹാർദിക് പാണ്ഡ്യയെയും ഋഷഭ് പന്തിനെയും പരിഗണിച്ചില്ല. കെ.എല്‍. രാഹുലും ധ്രുവ് ജുറേലുമാണു ടീമിലെ വിക്കറ്റ് കീപ്പർമാർ.പരുക്കേറ്റ സ്പിന്നർ വരുൺ ചക്രവർത്തിക്കു പകരം ഓൾറൗണ്ടർ വിപ്രാജ് നിഗത്തിനെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനിടെയാണ് വരുണിന് പരുക്കേറ്റത്. 24 മുതലാണ് ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ.വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ശ്രേയസ് അയ്യര്‍ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദര്‍, രവി ബിഷ്ണോയി, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മയങ്ക് യാദവ്.
Auto ⏭️


