CINEMA

സംഗീത് കേട്ടത് നാളെ അറിയാം, ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ബുക്കിംഗ് ആരംഭിച്ചു

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” നാളെ പ്രദർശത്തിന് എത്തും. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ഒാൺലൈൻ ബുക്കിംഗ് ആരംഭിച്ചു. സൂപ്പർ ഹിയറിങ് ശക്തി ലഭിച്ച ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയം.
ഈ അസാധാരണ കഴിവിന് പിന്നിലെ കൗതുകവും അതിലൂടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും അവതരിപ്പിക്കുന്നു.
മികച്ച മേക്കിംഗ് നിലവാരവും ശബ്ദത്തിനും സൗണ്ട് ഡിസൈനിനും നൽകുന്ന പ്രാധാന്യവും ചിത്രത്തെ വേറിട്ട അനുഭവമാക്കുമെന്നാണ് പ്രതീക്ഷ.അഖില ഭാർഗവൻ ആണ് നായിക. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.നടി നിലീൻ സാന്ദ്രയാണ് കഥ, തിരക്കഥ, സംഭാഷണം.

ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സാണ്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണം.ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്,
പി.ആർ.ഒ – ശബരി


Business ⏭️

Back to top button