NEWS

റാക്കറ്റിന്റെ നിരീക്ഷണത്തിൽ മാലാപാർവതിയോട് മഞ്ജു വാരിയർ സത്യം പറയുമോ?: നാലാം ദിവസവും നിരാഹാരവുമായി സനൽകുമാർ


സനൽകുമാർ ശശിധരന്റെ ആരോപണങ്ങളിൽ മഞ്ജു വാരിയർ പ്രതികരിക്കരുതെന്ന മാലാ പാർവതിയുടെ പ്രസ്താവനയിൽ മറുപടിയുമായി സംവിധായകൻ. ഭയം കൊണ്ടാണ് മാലാ പാർവതി ഇങ്ങനെ പറയുന്നതെന്നും മഞ്ജു വാരിയര്‍ നേരിട്ട് ഒരു പത്രസമ്മേളനം വിളിക്കണമെന്നും സനൽ ആവശ്യപ്പെടുന്നു.‘‘എന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു. ഞാൻ ഉന്നയിച്ചിട്ടില്ലാത്ത ഒരു ആവശ്യത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ സ്ഥാപിത താല്പര്യത്തോടെ ഒരു ക്യാംപെയ്ൻ നടക്കുന്നു. മഞ്ജു വാരിയർക്ക് പ്രതികരിക്കാൻ സാധ്യമല്ലാത്ത ഒരു അവസ്ഥയിലാണ് എന്നെനിക്ക് അറിയാവുന്നതുകൊണ്ടാണ് മഞ്ജു വാരിയർ പ്രതികരിക്കണം എന്ന് ഞാൻ ആവശ്യപ്പെടാത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കണം എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. മാലാ പാർവതി ആർക്കുവേണ്ടിയാണ് സുപ്രീം കോടതിയിൽ പോയതെന്ന് ഈ ലോകത്ത് എല്ലാവർക്കും അറിയാം. മഞ്ജു വാരിയർക്ക് പരാതിയുണ്ടെങ്കിൽ അവർ മാല പാർവതിയോടാണോ പറയേണ്ടത്. റാക്കറ്റിന്റെ നിരീക്ഷണത്തിൽ മാലാപാർവതിയോട് മഞ്ജു വാരിയർ സത്യം പറയുമോ? എന്തിനാണ് ഇവരൊക്കെ ഇങ്ങനെ വളഞ്ഞ വഴി തേടുന്നത്? ഇവരൊക്കെ എന്തിനാണ് മഞ്ജു വാര്യരുടെ വക്കാലത്ത് എടുക്കുന്നത്? ഇവരോട് പറയാമെങ്കിൽ മഞ്ജു വാര്യർക്ക് നേരിട്ട് ഒരു പത്രസമ്മേളനം നടത്തി സംസാരിക്കാൻ കഴിയില്ലേ? 


Fashion ⏭️

Back to top button