NEWS

ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ, ഉത്തരവിറക്കി സിബിഎസ്ഇ; പ്രത്യേക ഫീസ് ഈടാക്കില്ല!


ദുബായ്∙ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം ഈ വർഷം മാർച്ചിൽ ബോർഡ് പരീക്ഷ എഴുതാൻ സാധിക്കാത്ത യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചു. 40 വിഷയങ്ങളിലാണ് (20 അക്കാദമിക്, 20 സ്കിൽ അധിഷ്ഠിത വിഷയങ്ങൾ) പരീക്ഷ വീണ്ടും നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സിബിഎസ്ഇ പുറത്തിറക്കി.സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. യുഎഇ, ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നേരത്തെ പരീക്ഷ റദ്ദാക്കിയപ്പോൾ പ്രത്യേക മൂല്യനിർണയ രീതി (അസസ്മെന്റ് സ്കീം) വഴിയാണ് വിദ്യാർഥികളുടെ ഫലം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ.ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ബയോളജി, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ്, നിർമിതബുദ്ധി (എ ഐ), ഡാറ്റാ സയൻസ് തുടങ്ങിയവയും ബാങ്കിങ്, ടൂറിസം ഉൾപ്പെടെയുള്ള വൊക്കേഷനൽ വിഷയങ്ങളുമാണ് പരീക്ഷയിൽ ഉൾപ്പെടുന്നത്. റജിസ്ട്രേഷൻ പൂർത്തിയായ ശേഷം സമയക്രമം പ്രഖ്യാപിക്കും. ഈ പരീക്ഷയ്ക്ക് ശേഷം ഫലപുനർനിർണയത്തിനോ മറ്റ് തിരുത്തലുകൾക്കോ അവസരമുണ്ടാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.


Fashion ⏭️

Back to top button